പുതിയ വാർത്തകൾ കാണാം.

JACOB CHERIAN പത്തനംതിട്ട ജില്ല സമ്പൂർണ്ണ ശുചിത്വത്തിലേക്ക്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം -മന്ത്രി എം.ബി.രാജേഷ്. ◾ഹരിത കർമ്മ സേനഫലപ്രദമായും, സജീവമായും പ്രവർത്തിക്കേണ്ടത് മാലിന്യ സംസ്കരണത്തിൽ വളരെ പ്രധാനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും, കിലയും, ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാലയിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഭൗതിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് അവ സമയബന്ധിതമായി നടപ്പാക്കി മുന്നോട് പോകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞാൽ സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ചരൽക്കുന്നിൽ മൂന്ന് ദിവസങ്ങളിലായാണ് ശിൽപ്പശാല നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആദ്യ ദിന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ദിവു.എസ്.നായർ, മുൻ മന്ത്രി ഡോ.തോമസ് ഐസക്ക്, തദ്ദേശ സ്ഥാപന പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന പ്ലീനറി സമ്മേളനത്തിൽ കാല ഡയറക്ടർ ഡോ. ജോയി ഇളമൺ പങ...