ഇന്നത്തെ വാർത്തകൾഇന്നത്തെ വാർത്തകൾ

|JACOB CHERIAN| ******************************* ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു. ******************************* മന്ത്രി വീണാ ജോർജിനെതിരെ ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പേരിൽ വ്യാപക പോസ്റ്റർ പ്രചരണം. ഓർത്തഡോക്സ് സഭയുടെ നാശം മാത്രം ലക്ഷ്യമാക്കി കൊണ്ടുവരുന്ന ചർച്ച് ബില്ലിനെതിരെ പ്രതികരിക്കാത്തതാണ് പ്രകോപനത്തിന് കാരണം ◾പത്തനംതിട്ട: സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് ഓർത്തഡോക്സ് സഭ നിഷേധിച്ചു ◾പോസ്റ്റർ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി. പോസ്റ്ററുകളു...