പുരോഗമനകലാസാഹിത്യ സംഘം പത്തനംതിട്ട ജില്ലാ ശില്പശാല പെരുന്തേനരുവിയിൽ, സെപ്തം: 24,25 ന്
തിരുവല്ല : പുരോഗമനകലാസാഹിത്യ സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ശില്പശാല സെപ്തം: 24, 25 തീയതികളിൽ റാന്നി- പെരുന്തേനരുവി ക്യാമ്പ് സെന്ററിൽ നടക്കും. 75 പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. 24-ാം തീയതി രാവിലെ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ശില്പശാല ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്വേഷത്തിനും വിഭജനത്തിനും എതിരെ സംസ്കാരിക കേരളം എന്ന വിഷയത്തിൽ ക്ലാസെടുക്കും
#################################കുഴഞ്ഞുവീണ് മരിക്കുന്നത് ഒഴിവാക്കാം. ബിപി കുറയും, കൊളസ്ട്രോൾ ലെവലും കുറയും. ഇന്ത്യയിൽ കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ ഒന്നാമത്തെ റിസർച്ച് ലാബ് തയ്യാറാക്കിയ 100% ഓർഗാനിക് ഫോർമുല.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ CLICK ചെയ്യുക
വാങ്ങാൻ ആഗ്രഹിക്കുന്നവർ മെസ്സേജ് അയക്കുക 9633950125
#################################
തുടർന്ന് രണ്ടു ദിവസങ്ങളിലായി ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ , (പ്രപഞ്ചം ദൈവം മനഷ്യൻ) കൈരളി ടി വി ന്യൂസ് എക്സി.എഡിറ്റർ ട ശരത് ചന്ദ്രൻ (മാധ്യമങ്ങൾ വിമർശിക്കപ്പെടുമ്പോൾ ) ഫോക്ലോർ അക്കാഡമി മുൻ ചെയർമാൻ CJ കുട്ടപ്പൻ (നാടകംസംഗീതം) MK മനോഹരൻ ,(കലാ സാഹിത്യ സാംസ്കാരിക പ്രവത്തനം )
അഡ്വ: ഡി സുരേഷ് കുമാർ (കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം.) പ്രൊഫ.അജി C.പണിക്കർ,(സ്ത്രീയും സമൂഹവും)എന്നിവർ ക്ളാസുകളെടുക്കും എ ഗോകുലേന്ദ്രൻ ക്യാമ്പ് അവലോകനം നടത്തും. ശില്പശാലയുടെ ഭാഗമായി കലാപരിപാടികൾ, കാനനയാത്ര, നദിപഠനം എന്നിവ നടത്തും.
ജില്ലാ പ്രസിഡണ്ട് കൈപ്പട്ടൂർ തങ്കച്ചൻ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല എന്നിവർ ക്യാമ്പിന് മേൽനോട്ടം വഹിക്കും
Comments
Post a Comment
Thanks