അഭിഭാഷകനെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തിരുവല്ല ബാർ അസോസിയേഷൻ പ്രതിഷേധിച്ചു.

തിരുവല്ല: അഭിഭാഷകനെ പോലീസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തിരുവല്ല ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ  പ്രതിഷേധ യോഗം  സംഘടിപ്പിച്ചു. 

ഇക്കഴിഞ്ഞ ഓണനാളിൽ അഡ്വ. ജയകുമാറിനെ കരുനാഗപ്പള്ളി പോലീസ്   അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി  കൈകളിൽ വിലങ്ങയിച്ച ക്രൂരമായി മർദ്ദിച്ചു എന്ന സംഭവത്തിൽ   ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷൻ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവരുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് തിരുവല്ലയിൽ  പ്രതിഷേധം നടത്തിയത്. അഭിഭാഷകനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സർവീസ് തുടരാൻ അനുവദിക്കരുതെന്നും, മനുഷ്യത്വരഹിതമായ നിലയിൽ കൃത്രിമ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ മെഡിക്കൽ ഓഫീസർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. തുടർന്ന് പ്രതിഷേധ സൂചകമായി അഭിഭാഷകർ കറുത്ത ബാഡ്ജ് ധരിച്ചാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ബാർ  അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ എം ബി നൈനാൻ, ട്രഷറർ ദീപക് മാമ്മൻ മത്തായി, അഭിഭാഷകരായ എം ജെ വിജയൻ, പ്രകാശ് പി തോമസ്, അരുൺ പ്രകാശ്  എ വി, പ്രദീപ് കുമാർ വി, പി എ തോമസ്, സാം പട്ടേലിൽ, രാജേഷ് നെടുമ്പ്രം, സിനി പി എം, വി ബിതാ ബാബു എന്നിവർ പ്രസംഗിച്ചു.

 #################################

കുഴഞ്ഞുവീണ് മരിക്കുന്നത് ഒഴിവാക്കാം.      ബിപി കുറയും, കൊളസ്ട്രോൾ ലെവലും കുറയും. ഇന്ത്യയിൽ കോവിഡ് ആർ ടി പി സി ആർ കിറ്റ് നിർമിച്ച ഏഷ്യയിലെ ഒന്നാമത്തെ റിസർച്ച് ലാബ് തയ്യാറാക്കിയ 100% ഓർഗാനിക് ഫോർമുല.ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ  ഇവിടെ CLICK ചെയ്യുക

വാങ്ങാൻ ആഗ്രഹിക്കുന്നവർ  മെസ്സേജ് അയക്കുക  9633950125

#################################

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.