തിരുവല്ല ബൈപ്പാസിന് അഡ്വ. മാമ്മൻ മത്തായിയുടെ പേര് നൽകണം. യു ഡി എഫ് ചെയർമാൻ വിക്ടർ ടി തോമസ്.
പത്തനംതിട്ട. കർഷകർക്ക് വേണ്ടി നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്നതിനും അതുവഴി പുതിയ തൊഴിൽ നയം സൃഷ്ടിക്കുന്നതിനും നേതൃത്വം നൽകിയ ഇ. ജോൺ ജേക്കബ് തലമുറയ്ക്ക് കൂടി മാതൃകയാണ് എന്നും, തിരുവല്ല ബൈപ്പാസിന് വേണ്ടി അക്ഷീണം പരിശ്രമിച്ച തിരുവല്ലയുടെ എംഎൽഎ ആയിരുന്ന അഡ്വക്കേറ്റ് മാമൻ മത്തായിയുടെ പേര് തിരുവല്ല ബൈപ്പാസിന് ഇടണം എന്നും വിക്ടർ ടി തോമസ് പറഞ്ഞു.
യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ജോൺ ജേക്കബ്, മാമൻ മത്തായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസ്. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ അഡ്വക്കേറ്റ് ബാബു വർഗീസ്,റോയ് ചാണ്ട പിള്ള, തമ്പി കുന്നുകണ്ടത്തിൽ,യൂത്ത് ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, സണ്ണി കല്ലൂത്ര, രതീഷ് മുട്ടപ്പള്ളി, അനീഷ് വി ചെറിയാൻ,ജഫ് ബിജു ഈശോ, സാബു കുന്നുംപുറത്തു,വിജയ് തോമസ്,എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment
Thanks