മാർത്തോമാ സഭയിൽ പുതിയതായി നാല് എപ്പിസ്കോപ്പമാരെ തിരഞ്ഞെടുക്കും
തിരുവല്ല :മാർത്തോമാ സഭയിൽ പുതിയതായി നാലു എപ്പിസ്ക്കോപ്പമാരെ തിരഞ്ഞെടുക്കുന്നതിന് സഭാ അധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലിത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സഭ മണ്ഡലയോഗം തീരുമാനിച്ചു. എപ്പിസ്ക്കോപ്പ സ്ഥാനത്തേക്ക് യോഗ്യതയുള്ള വൈദികരുടെ പേരുകൾ നിർദ്ദേശിക്കുന്നതിനുള്ള എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിനെ പ്രതിനിധി മണ്ഡല യോഗം നാളെ തെരഞ്ഞെടുക്കും. സഭ ഭരണഘടന പരിഷ്കരിക്കുന്നതിനുള്ള ഭേദഗതികൾ അടുത്ത മണ്ഡല യോഗത്തിൽ അവതരിപ്പിക്കുന്നതിന് സഭ കൗൺസിലിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും മാർത്തോമ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പിനെയും മാർത്തോമാ വികസന സംഘത്തെയും സഭയുടെ അംഗീകൃത സ്ഥാപനങ്ങളായി അംഗീകരിക്കുന്ന പ്രമേയവും യോഗം അംഗീകരിച്ചു.
Comments
Post a Comment
Thanks