തിരുവല്ലയിലെ കോൺഗ്രസ് പ്രാദേശിക നേതാക്കന്മാർ തമ്മിൽ അസഭ്യവർഷം

തിരുവല്ല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഫ്ളക്സ് ബോർഡുകളിൽ നിന്നും ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയതിനെ ചൊല്ലി പ്രാദേശിക നേതാക്കൾ തമ്മിൽ അസഭ്യ വർഷം.

ഫോണിലൂടെയും പാർട്ടിയുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ആണ് ചേരി തിരിഞ്ഞ് നേതാക്കളും അണികളും പരസ്പരം ഏറ്റുമുട്ടിയത്. നിയോജക മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉയർത്തിയ ബോർഡുകളിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ചിത്രം ഒഴിവാക്കിയതാണ് ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാക്കളെയും അണികളെയും തിരഞ്ഞെടുത്തത്.

പരിപാടിയുടെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണത്തിൽ തുടങ്ങിയ സ്വരച്ചേർച്ച ഇല്ലായ്മകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോർവിളിയിൽ അവസാനിച്ചത്. ജോഡോ യാത്രയുടെ തിരുവല്ല നിയോജക മണ്ഡലം കോ ഓർഡിനേറ്ററായ റെജി തോമസിനെ ചെന്നൈ സ്വദേശി അജിത്ത് എന്നയാൾ വിളിച്ച വോയ്സ് മെസേജ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചേരി തിരിഞ്ഞ് ഗ്രൂപ്പ് നേതാക്കളും അണികളും ചേർന്ന് പരസ്പരം അസഭ്യവർഷം നടത്തിയത്.

യാത്രയുടെ ഫ്ളക്സ് ബോർഡുകളിൽ നിന്നും മുതിർന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ പോലും ഒഴിവാക്കിയതിന് പിന്നിൽ സുധാകരൻ ഗ്രൂപ്പ് നേതാവായ എൻ ഷൈലാജ് ആണെന്നും സഹോദരനും ഡി സി സി പ്രസിഡന്റുമായ സതീഷ് കൊച്ചു പറമ്പിൽ പരാതി നൽകിയതായി ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. അതേ സമയം പരിപാടിയുടെ ശോഭ കെടുത്താൻ എതിരാളികൾ നീക്കമാണിതിന്റെ നേതൃത്വത്തിന്റെ പ്രതികരണം.


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.