പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നുള്ള അറിയിപ്പുകൾ..
*********************************************
നിങ്ങൾ ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിൽ, ഒഴിവാക്കാം, കൂടുതലറിയുവാൻ ഇവിടെ click ചെയ്യുക.ഇവിടെ click ചെയ്യുക.
*********************************************
സൗജന്യ പരിശീലനം
എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന അലങ്കാര സസ്യ വളർത്തലും പരിപാലനവും, ലാൻഡ് സ്കേപ്പിംഗ,് വിവിധ തരം ബൊക്കകൾ, കാർ ഡെക്കറേഷൻ, സ്റ്റേജ് ഡെക്കറേഷൻ എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേയ്ക്ക് 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0468 2 270 243, 8330 010 232
ദേശീയ ബാല ചിത്രരചന മത്സരം 17ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം ഈ മാസം 17ന് രാവിലെ 10 മുതൽ 12 വരെ പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഭിന്നശേഷിക്കാരായ മത്സരാർഥികൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പേസ്റ്റൽ എന്നിവ മീഡിയമായി ഉപയോഗിക്കാൻ മത്സരാർഥികൾ കരുതണം. നിശ്ചിത അളവിലുള്ള പേപ്പർ സംഘാടകർ നൽകും.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച ചിത്രങ്ങൾ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാകുന്നത് വരെയോ ഇതിൽ ആദ്യം ഏത് എന്ന മാനദണ്ഡത്തിൽ, ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്കോളർഷിപ്പ് ലഭിക്കും. ജില്ലാതല വിജയികൾക്ക് പിന്നീട് സർട്ടിഫിക്കറ്റ് നൽകും. ഫോൺ: 9645 374 919, 8547 370 322, 9447 151 132
മെഴുവേലി വനിത ഐടിഐ പ്രവേശനം
ഗവ.ഐടിഐ (വനിത) മെഴുവേലിയിൽ എൻസിവിടി സ്കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിലെ സീറ്റ് ഒഴിവിലേക്ക് ഓഫ്ലൈൻ ആയി ഈ മാസം 14 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അസൽ സർട്ടിഫിക്കറ്റുകൾ, ടിസി, ഫീസ് എന്നിവ സഹിതം ഐടിഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0468 2 259 952, 9495 701 271, 9995 686 848
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പിജിഡിസിഎ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈൻ എന്നിവയാണ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 8078 140 525, 0469 2 961 525, 2 785 525
സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷിക്കാം
സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിംഗ്ലർ, റെയിൻ ഗൺ, മൈക്രോ സ്പ്രിംഗ്ലർ മുതലായവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജല ഉപയോഗം പരമാവധി ക്രമീകരിച്ചു എല്ലാ വിളകൾക്കും യഥാസമയം കൃത്യമായ അളവിൽ ജലസേചനത്തിനൊപ്പം വളപ്രയോഗവും കൃത്യമായ രീതിയിൽ ഈ സംവിധാനത്തിലൂടെ സാധ്യമാണ്. അപേക്ഷ അതാത് കൃഷി ഭവനിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കടയ്ക്കാട് പന്തളം പി ഒ, എന്നിവിടങ്ങളിൽ നൽകാം. പരമാവധി 5 ഹെക്ടർ സ്ഥലത്തു വരെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതി പിഎംകെഎസ്വൈ-പിഡിഎംസിയിൽ ആനുകൂല്യങ്ങൾ ലഭിക്കും. ഫോൺ : 8281 211 692, 7510 250 619, 9496 836 833, 6282 516 897
കളള് ചെത്ത് വിൽപ്പന തൊഴിലാളികൾ ധനസഹായം കൈപ്പറ്റണം
ജില്ലയിൽ വിൽപനയിൽ പോകാത്തതിനാൽ അടഞ്ഞു കിടക്കുന്ന, അടൂർ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളളുഷാപ്പുകളിലെ ചെത്ത്-വിൽപ്പന തൊഴിലാളികൾക്ക് ഓണക്കാലത്ത് അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായത്തിന് അർഹതപ്പെട്ട തൊഴിലാളികൾ വെൽഫയർ ഫണ്ട് ഇൻസ്പെക്ടറുടെ തിരിച്ചറിയൽ കാർഡ് സഹിതം ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസിൽ നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ പ്രദീപ് അറിയിച്ചു.
ഐടിഐ പ്രവേശനം
ചെങ്ങന്നൂർ ഗവ.ഐടിഐയിൽ 2022 വർഷത്തെ പ്രവേശനത്തോട് അനുബന്ധിച്ച് വനിത അപേക്ഷകർ ഇല്ലാത്തതിനാൽ ഈ മാസം 14 ന് വൈകുന്നേരം അഞ്ച് വരെ ഓഫ് ലൈനായി അപേക്ഷ സ്വീകരിക്കും. ഇതുവരെ ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 0479 2 452 210, 2 953 150, 8281776330, 9605554975, 6238263032
ദിഷാ യോഗം 22 ന്
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് ദിഷ (ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ്) യുടെ യോഗം ഈ മാസം 22 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയിൽ ചേരും.
പുനരധിവാസ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വരുന്ന ദുർബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി 2022-23 നടപ്പാക്കുന്നതിനായി ജില്ലയിൽ പരിധിയിലുളള നായാടി, വേടൻ, കള്ളാടി, അരുന്ധതിയാർ/ചക്ലിയൻ എന്നീ വിഭാഗത്തിൽപെട്ടവരിൽ നിന്ന് വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.
പഠനമുറി, ടോയ് ലെറ്റ്, ഭവന പുനരുദ്ധാരണം, കൃഷി ഭൂമി (കുറഞ്ഞത് 25 സെന്റ് വാങ്ങുന്നതിന് 10 ലക്ഷം രൂപ) , സ്വയം തൊഴിൽ പദ്ധതി( അപേക്ഷകന് ഇഷ്ടമുളള പദ്ധതിയുടെ പ്രോജക്ട് , ആവശ്യമായ തുക എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം). കുടുംബ വാർഷിക വരുമാനം 50000 രൂപയിൽ കൂടരുത്. താത്പര്യമുളളവർ ഈ മാസം 30 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട ജില്ലാ പട്ടിക ജാതി വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മൂന്നാം നില, പത്തനംതിട്ട. ഫോൺ : 0468 2 322 712
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ (ഫസ്റ്റ് എൻസിഎ- വിശ്വകർമ്മ) (കാറ്റഗറി നമ്പർ 187/2020) തസ്തികയുടെ 24.08.22 തീയതിയിലുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2 222 665
പ്രീഡിഡിസി യോഗം സെപ്റ്റംബർ 17 ന്
ജില്ലാ വികസന സമിതിയുടെ ഈ മാസത്തെ പ്രീഡിഡിസി യോഗം 17ന് രാവിലെ 11ന് ഓൺലൈനായി ചേരും.
പോളിടെക്നിക്കിൽ ഒഴിവ്
വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഡമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ ആണ് ഡമോൺസ്ട്രേറ്റർ തസ്തികയിലെ യോഗ്യത. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ (കെജിസിഇ)/ടിഎച്ച്എസ്എൽസി ഇവയിലേതെങ്കിലും ആണ് ട്രേഡ്സ്മാൻ തസ്തികയിലെ യോഗ്യത. ഫോൺ: 0469 2 650 228
ക്ഷീര കർഷകർക്ക് ട്രെയിനിംഗ്
അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ഡയറി എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററിൽ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷി എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 19, 20 തീയതികളിൽ ട്രെയിനിംഗ് നടത്തുന്നു. താത്പര്യമുളള ക്ഷീരകർഷകർക്ക് 0473 4 266 869, 9495 390 436 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ്പ് ചെയ്തോ രജിസ്റ്റർ ചെയ്യാം. പരിശീലനാർഥികൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ട്രെയിനിംഗിൽ പങ്കെടുക്കാം.
Comments
Post a Comment
Thanks