മാന്നാർ മഹാത്മാ വള്ളംകളിയിൽ പോലീസ് ടീമിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ല എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അതിനാൽ അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് ജില്ലാ പോലീസ് മേധാവി ജി ജയരാജ്
മാന്നാർ: കഴിഞ്ഞദിവസം നടന്ന മഹാത്മാഗാന്ധി വള്ളംകളിയുടെ ഫൈനലിൽ നിരണം ചുണ്ടൻ തുഴഞ്ഞ പോലീസ് ടീമും ചെറുതന വള്ളം തുഴഞ്ഞ പുന്നമട ബോട്ട് ക്ളബും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന് ജില്ലാ പോലീസ് മേധാവി.
നിരണം ചുണ്ടന് മൂന്നാം ട്രാക്കും ചെറുതന ചുണ്ടന് രണ്ടാം ട്രാക്കുമായിരുന്നു അനുവദിച്ചിരുന്നത്.എന്നാൽ തുടക്കം മുതൽ തന്നെ ചെറുതന ചുണ്ടൻ ട്രാക്ക് തെറ്റി മൂന്നാം ട്രാക്കിലേക്ക് കയറുവാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
ചെറുതന വെള്ളം ട്രാക്ക് തെറ്റിച്ച് മൂന്നാം ട്രാക്കിലേക്ക് കയറിയപ്പോൾ വള്ളങ്ങൾ തമ്മിൽ ഉരസുകയും ചെറിയതോതിൽ സംഘർഷം ഉണ്ടാവുകയും ആയിരുന്നു.
ഇതിനിടയിലാണ് ചെറുതന ചുണ്ടൻ നിന്ന് അമരം പിടിച്ചവർ വെള്ളത്തിൽ വീണത്.
Comments
Post a Comment
Thanks