ഇന്നത്തെ വാർത്തകൾ
|JACOB CHERIAN|
തിരുവല്ല നഗരസഭ UDF ന്
◾കോൺഗ്രസ് സ്ഥാനാർത്ഥിയായ അനു ജോർജ് 17 വോട്ട് നേടി.എൽഡിഎഫിന് 15 വോട്ടും കിട്ടി.2 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനു ജോർജ്
തിരഞ്ഞെടുക്കപ്പെട്ടത്.
"എം. വി. ഗോവിന്ദന്റെ ന്യായവാദം പരിഹാസ്യം" ജോസഫ് എം പുതുശ്ശേരി
◾നിവരാനാവാത്ത കടക്കെണിയും, പാരിസ്ഥിതിക തകർച്ചയും ,ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്ര വലിയ കുടിയൊഴിപ്പിക്കലും സൃഷ്ടിക്കുന്ന സിൽവർ ലൈനിന് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ നിരത്തുന്ന പരിഹാസ്യമായ വാദമുഖങ്ങൾ കേരളം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഇതുവരെ ഒരു അനുമതിയും ലഭിച്ചിട്ടില്ലെന്ന് ഒടുവിൽ സർക്കാർ തന്നെ വ്യക്തമാക്കുകയും ഇതിനുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ഓഫീസുകൾ അടച്ചു പൂട്ടുകയും ചെയ്തിട്ടും സി.പി.എം നേതാക്കൾക്ക് ഇടയ്ക്കിടയ്ക്ക് ഇത് വീണ്ടും തികട്ടി വരുന്നത് വിദേശ വായ്പ ഓഫർ സൃഷ്ടിച്ച ഹാങ്ങ് ഓവറിൽ നിന്ന് ഇതുവരെയും ഇവർ മുക്തരായിട്ടില്ല എന്നതിനാലാണ്.കേരളത്തെ ഒന്നാകെ മുടിക്കുന്ന പദ്ധതിയാണിതെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ഇതിന്റെ വക്കാലത്തുമായി നടക്കുന്നത് വിദേശ ഏജൻസികളെ തൃപ്തിപ്പെടുത്താനാണ്.എന്നാൽ അത് സാധാരണക്കാരന് വേണ്ടിയാണെന്ന് പറയുന്ന ആത്മവഞ്ചന ആര് വിശ്വസിക്കാനാണ്. ഇതുവരെ കാസർകോട്ടെ ക്യാൻസർ രോഗികൾക്ക് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പോകാനാണ് സിൽവർ ലൈൻ എന്ന് പാടി നടന്നവർക്ക് ഇപ്പോൾ കുടുംബശ്രീക്കാർ അപ്പം വിൽക്കുന്ന വെളിപാടാണ് ഉണ്ടായിരിക്കുന്നത്. രണ്ടല്ല പത്തു കുട്ട അപ്പം വിറ്റ കാശുകൊണ്ട് സിൽവർ ലൈനിൽ കയറാൻ പറ്റുമോ എന്നാണ് ചോദിക്കാനുളളത്.ഇത്തരം ബഡായികളും പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന ആത്മപ്രശംസകളും കൊണ്ട് നിറഞ്ഞതു മൂലമാണ് ജനകീയ പ്രതിരോധ ജാഥയെ ജനങ്ങൾ നിരാകരിച്ചിരിക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.
◾കൊല്ലം രൂപതയുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത അഭിവന്ദ്യ ജോസഫ് ജി. ഫെർണാണ്ടസ് തിരുമേനിക്ക് ജോസഫ് എം. പുതുശ്ശേരി ആദരാഞ്ജലി അർപ്പിച്ചപ്പോൾ .
◾കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്നു പണിമുടക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കും. അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി എന്നിവ മുടങ്ങില്ല. ഐഎംഎയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.
നിര്യാതരായി.
കോട്ടയിൽ എം ഡി എൽ പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക തങ്കമ്മ ടീച്ചർ.
◾ നിരണം വെസ്റ്റ് : വരമ്പിനകത്ത് കോട്ടയിൽ പരേതനായ കെ.കെ. ഐപ്പിന്റെ ഭാര്യ കോട്ടയിൽ എം.ഡി.എൽ. പി. സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന കെ.ഐ. ഏലിയാമ്മ ( തങ്കമ്മ സാർ 90) നിര്യാതയായി.സംസ്ക്കാരം ഇന്ന് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കടപ്ര ബേത്ലഹേം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.
ജോയി സാമൂവേൽ
◾നിരണം:തോട്ടുമാലിൽ (കറുകത്തെക്കെതിൽ ) ജോയി സാമൂവേൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന്വീട്ടിലെ ശുശ്രൂഷക്ക് ശേഷം 10.30ന് നിരണം സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ സെമിത്തേരിയിൽ.
ഭാര്യ തോട്ടുമാലിൽ വീട്ടിൽ ഏലിയാമാ
മക്കൾ: ജൂലി, ജോമോൾ,
മരുമകൻ :ജിജോ
കോട്ടയിൽ എം ഡി എൽ പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക തങ്കമ്മ ടീച്ചർ.
സി.സി മത്തായി
ഭാര്യ: അഞ്ചൽ തളുവച്ചിറ കുടുംബാംഗം ഗിൽസിക്കുട്ടി.
മക്കൾ: ബെറ്റ്സി , സുനിൽ, ഷെർളിൽ, ജയിംസ് .
മരുമക്കൾ: സുനിൽ സോപ്പൻ , ജയിംസ് ജേക്കബ്,
ടി.എം. യോഹന്നാൻ
◾തിരുവല്ല മതിൽ ഭാഗം തൈപ്പറമ്പിൽ ടി.എം. യോഹന്നാൻ (76) നിര്യാതനായി. സംസ്കാരം നാളെ രാവില 11 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 12 ന് കാവുംഭാഗം സെന്റ് ജോർജ്ജ് യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ: മാവേലിക്കര തഴക്കര പുളിമൂട്ടിൽ കുടുംബാംഗം സൂസൻ.
മക്കൾ: ബിൻസി മറിയം ജോൺ,
സനു മാത്യു ജോൺ ,
മരുമകൾ. സിമി.
എൻ.എസ്.എസ് ഹെഡ് ഓഫീസ് റിട്ട. ജൂനിയർ സൂപ്രണ്ട് രാധാമണിയമ്മ
◾എൻ.എസ്.എസ് ഹെഡ് ഓഫീസ് റിട്ട. ജൂനിയർ സൂപ്രണ്ട് തിരുവല്ല തുകലശ്ശേരി കൃഷ്ണപ്രിയ വീട്ടിൽ രാധാമണിയമ്മ(79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ : ദിലീപ് ശ്രീധർ, ദീപ്തി ശ്രീധർ , ദീപാ ശ്രീധർ, ദിനേശ് ശ്രീധർ.
മരുമക്കൾ: ആശ, അഡ്വ.വി ജിനചന്ദ്രൻ , ഗിരീഷ് കുമാർ, രാജി.
കെ.സി. മാത്യു
◾നിരണം കല്ലിക്കോത്ത് കെ.സി. മാത്യു(87) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് നിരണം ഐ.പി.സി ഗ്രേസ് സെന്റർ സെമിത്തേരിയിൽ.
ഭാര്യ: യങ്ങന്നുർ തോട്ടുങ്കര കുടുംബാംഗം പരേതയായ സാറാമ്മ.
മക്കൾ: സന്തോഷ് (യു.എസ്.എ), സാനു . കെ.മാത്യു .
മരുമക്കൾ: രാജി , ടിയുഡാ .
മറിയാമ്മ ചെറിയാൻ
◾ചെങ്ങന്നൂർ പൂവത്തൂർ പറമ്പത്തൂർ മറിയാമ്മ ചെറിയാൻ (87) കുവൈത്തിൽ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ബഥേൽ അരമന പള്ളി സെമിത്തേരിയിൽ.കോട്ടയം നെല്ലിക്കൽ പരേതനായ എ.സി. ചെറിയാനാണ് ഭർത്താവ്.
മക്കൾ: ലീന, ഷാജി (കുവൈത്ത്).
മരുമക്കൾ: മെറീന മാത്യു, പരേതനായ റെജി.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അമിത
പാർക്കിംഗ് ചാർജ് ഈടാക്കുന്നതിനെതിരെ പരാതി.
◾റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഫീസ് അമിതമായി ഈടാക്കുന്നത് സംബന്ധിച്ച് റയിൽവേഅധികാരികൾക്ക് പരാതി നൽകി.ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുകയടങ്ങാതെ ബ്രഹ്മപുരം.
◾തീയണച്ചെങ്കിലും പുകയടങ്ങാതെ ബ്രഹ്മപുരം. ശ്വാസംമുട്ടി കൊച്ചി നഗരം. പുകമാലിന്യമുള്ള ഏഴു പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധിയായിരിക്കും.
◾പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് Quality of Life of Institutionalized Children living with HIV (CLHIV) എന്ന വിഷയത്തിൽ റവ.ഫാ. റെന്നി തോമസിന് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് ലഭിച്ചു.
പരുമല സെന്റ് ഗ്രീഗോറിയോസ് കോളജ് ഓഫ് സോഷ്യൽ സയൻസ് സോഷ്യൽ വർക്ക് വിഭാഗം മേധാവിയാണ്.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനീറ്റ എലിസബേത്ത് മാത്യുവാണ് ഭാര്യ.
കിടങ്ങന്നൂർ പനംതിട്ട മലയിൽ പി.പി.തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകനാണ്.
◾പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അറസ്റ്റു ചെയ്യാന്‍ വസതി വളഞ്ഞ പോലീസ് അറസ്റ്റു ചെയ്യാതെ മടങ്ങി. അറസ്റ്റു വിവരം അറിഞ്ഞ് അണികള്‍ ചെറുജാഥകളായി വീടിനു ചുറ്റും തടിച്ചുകൂടിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. ഇതോടെയാണ് പോലീസ് മടങ്ങിപ്പോയത്. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവായ ഇമ്രാന് ഖാനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് എത്തിയത്.
◾തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പു കൂസാതെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി മുന്നോട്ട്. ഫെബ്രുവരിയിലെ ശമ്പളത്തിന്റെ പകുതി വിതരണം ചെയ്തു. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടി രൂപ ഉപയോഗിച്ചാണ് ശമ്പളം നല്‍കിയത്. ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെ എതിര്‍ക്കുന്ന സിഐടിയു നേതാക്കളുമായി ഗതാഗതമന്ത്രി ഇന്നു ചര്‍ച്ച നടത്തും.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പു സംബന്ധിച്ചു ലോകായുക്തയിലുള്ള കേസിന്റെ വിസ്താരം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമായിട്ടും വിധി പറയാന്‍ ലോകായുക്ത തയാറാകാത്തത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള കേസാണിത്. വിസ്താരം പൂര്‍ത്തിയായാല്‍ ആറു മാസത്തിനകം വിധി പ്രസ്താവിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരള ലോകായുക്തയ്ക്കു ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
◾പ്രസംഗിക്കുന്നതിനിടെ മൈക്കിനോടു ചേര്‍ന്നു നില്ക്കണമെന്നു നിര്‍ദേശിച്ച മൈക്ക് ഓപറേറ്ററെ ശകാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മാളയില്‍ ജനകീയ പ്രതിരോധ ജാഥക്കിടെ പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്. ‘നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി’യെന്നു ഗോവിന്ദന് ക്ഷുഭിതനായി. മൈക്ക് നേരെയായി എങ്ങനെ ഉപയോഗിക്കാമെന്ന് ഗോവിന്ദന് പറയുകയും ചെയ്തു.
◾കൈക്കൂലി വാങ്ങിയതിനു കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാല് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എംവിഐ എസ് അരവിന്ദ്, എഎംവിഐ പി എസ് ശ്രീജിത്ത്, സീനിയര്‍ ക്ലര്‍ക്ക് ടിജോ ഫ്രാന്‍സിസ്, സീനിയര്‍ ക്ലര്‍ക്ക് സുല്‍ഫത്ത് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.
◾ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര് കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് നടക്കാവ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ആറു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്ന തൃശൂരിലെ ബിജെപി പൊതുസമ്മേളനം 12 ലേക്കു മാറ്റി. ഇന്നലെ നടത്താനിരുന്ന സമ്മേളനമാണു മാറ്റിവച്ചത്. തേക്കിന്‍കാട് മൈതാനിയില്തന്നെയാണ് സമ്മേളനം നടക്കുക.
◾ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ക്ഷേത്ര പരിസരത്തോ ദേശീയപാതയിലോ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യരുതെന്നു പോലീസ്.
◾തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് അയ്യായിരം രൂപ കൈക്കൂലി നല്കാത്തതിനാല് പന്ത്രണ്ടു വയസുകാരനു ചികില്‍സ നിഷേധിച്ചെന്നു പരാതി. സൈക്കിളില്‍നിന്നു വീണു തോളെല്ലിനു പരിക്കേറ്റ മകനു ചികില്‍സ നിഷേധിച്ചെന്ന് കടവൂര്‍ സ്വദേശിയായ രാജേഷാണ് ആരോപിച്ചത്.
◾വയനാട് മേപ്പാടി മൂപ്പൈനാട് കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. വടുവഞ്ചാല്‍ സ്വദേശികളായ മറിയക്കുട്ടി, മകള്‍ മോളി എന്നിവരാണ് മരിച്ചത്.
◾കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. ഒന്നാം സാക്ഷി റെഞ്ചി വില്‍സനെയാണ് ഇന്നു കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ വിസ്തരിക്കുക. 2011 ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്റെ ഭാര്യ ജോളി അടക്കം നാലു പേരാണു പ്രതികള്‍.
◾തൃത്താല ആലൂരില്‍ പൂരത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഗാനമേള നടത്തിയതു തടഞ്ഞ പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. അനുമതിയില്ലാത്തതിനാല്‍ ഗാനമേള നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കവും കൂട്ടത്തല്ലും അരങ്ങേറിയത്.
ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കോടി രൂപയുടെ സ്വർണം പിടിച്ചു.
◾വിമാനത്താവളത്തിന്റെ ശുചിമുറിയിൽനിന്ന് നാല് സ്വർണക്കട്ടികൾ കസ്റ്റംസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.വാഷ്റൂമിൽ സ്ഥാപിച്ചിരിക്കുന്ന സിങ്കിന് താഴെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വർണക്കട്ടികൾ.
ചാരനിറത്തിലുള്ള സഞ്ചിയിൽ 3969 ഗ്രാം തൂക്കമുള്ള നാല് സ്വർണ്ണക്കട്ടികളാണ് ഉണ്ടായിരുന്നത്. ഇതിന് വിപണിയിൽ ഏകദേശം 1,95,72,400 രൂപവരും.
◾പത്തനംതിട്ട ഇലവുംതിട്ടയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. കടയിലെ ഡിസ്പ്ലേയിലുണ്ടായിരുന്ന ഏഴു പവന് സ്വര്‍ണവും അരകിലോയോളം വെള്ളിയും നഷ്ടപ്പെട്ടു. ലോക്കര്‍ പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല.
◾യുവാവിനെ ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന പ്രതികള്‍ പിടിയില്‍ കോട്ടയം തിരുവഞ്ചൂര്‍ പോളചിറ ലക്ഷം വീട് കോളനിയില്‍ വന്നല്ലൂര്‍കര കോളനിയിലെ ഷൈജുവാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ലാലു, സിബി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾കാസര്‍കോട് പൈവളിഗെയില്‍ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പൈവളിഗെ സ്വദേശി പി എം അബ്ദുല്‍ ജലീല്‍ ആണ് പിടിയിലായത്. യുഎഇയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
◾പത്തനംതിട്ട മലയാലപ്പുഴയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കോഴിക്കോട് പുതിയറ സ്വദേശികളായ അക്ഷയും അശ്വിനും ആണ് പിടിയിലായത്.
◾തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരത്തുനിന്നു പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ഗുഡ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്.
◾മാറു മറയ്ക്കല്‍ സമരത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷം ഇന്നു നാഗര്‍കോവില്‍ നാഗരാജ തിടലില്‍ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
◾ഹിന്ദി സംസാരിച്ചതിനു 12 പേരെ തമിഴ്നാട്ടില്‍ തൂക്കിക്കൊന്നെന്ന് പ്രചാരണം നടത്തിയതിന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവടക്കം നാലുപേര്‍ക്കെതിരെയും തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജവാര്ത്തയറിഞ്ഞ് ഹിന്ദിക്കാരായ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട്ടില്‍നിന്നു പലായനം ചെയ്യുകയാണ്.
◾ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യവും പ്രതിസന്ധിയിലാണെന്നു പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുനരുജ്ജീവനത്തിന്റെ യാത്രയിലാണെന്ന് തുക്ടെ തുക്ടെ ഗാങ് മനസിലാക്കണെന്നും മന്ത്രി പറഞ്ഞു. ഭുവനേശ്വറില്‍ അഭിഭാഷകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ വിമര്‍ശിച്ചാല്‍ ആക്രമിക്കപ്പെടും. ബിബിസി വിഷയത്തിലും ഇന്ത്യയില്‍ ഇതാണ് സംഭവിച്ചതെന്നും രാഹുല്‍ ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
◾ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ച ത്രിപുരയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ തിപ്ര മോതയുമായി സഖ്യ ചര്‍ച്ചയ്ക്കു ബിജെപി. ത്രിപുരയിലെ ഗോത്ര മേഖലകളിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു തിപ്രമോദ നേതാക്കള്‍ക്കു ക്ഷണം. അതേസമയം ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാന പദവി വേണമെന്ന് തിപ്ര മോതയുടെ നേതാവ് പ്രദ്യുത് ദേബ് ബര്മന്. എന്നാല്‍ സംസ്ഥാനം വിഭജിക്കാനാകില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
◾ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ആംആദ്മി പാര്‍ട്ടി നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് കേസെടുത്തു. ആം ആദ്മി പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരേയാണ് കേസ്.
കർണാടകയിൽ കോൺഗ്രസിന്റെ രണ്ടുമണിക്കൂർ ബന്ദ്
◾കര്‍ണാടകയില്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പതു മുതല്‍ രണ്ടു മണിക്കൂര്‍ ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ്. ബിജെപി ഭരണം അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്കൂളുകള്‍, കോളേജുകള്‍, ഗതാഗതം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയെ ബന്ദ് ബാധിക്കില്ലെന്നു കോണഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.
◾മേഘാലയയില്‍ എന്‍പിപി – ബിജെപി സഖ്യത്തിനെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. എന്‍പിപി- ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ്, സര്‍ക്കാരുണ്ടാക്കാന്‍ നേരത്തെ അവകാശവാദം ഉന്നയിച്ച യുഡിപി പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 60 അംഗ സഭയില്‍ കോണ്‍റാഡ് സാംഗ്മയ്ക്കു 45 പേരുടെ പിന്തുണയായി.
◾ഗായകന് ബെന്നി ദയാലിന് ഡ്രോണ്‍ തലയ്ക്കിടിച്ച് പരിക്ക്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഗീത പരിപാടിയില്‍ പാടുന്നതിനിടെ ഡ്രോണ്‍ തലയ്ക്കു പിറകില്‍ ഇടിക്കുകയായിരുന്നു.
◾യു ട്യൂബില്‍ ലൈക് അടിച്ചു പണം സമ്പാദിക്കാവുന്ന ജോലി തരാമെന്നു വിശ്വസിപ്പിച്ച് 29 കാരിയില്‍നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത പൂനെ സ്വദേശികളായ അഞ്ചു വിരുതന്മാരെ മുംബൈയില്‍ അറസ്റ്റു ചെയ്തു. കെട് കമ്പനി ഡയറക്ടര്‍മാര്‍ എന്നു പരിചയപ്പെട്ടു തട്ടിപ്പു നടത്തിയ ബിന്ദുസര്‍ ഷെലാര്‍, മഹേഷ് റാവത്ത്, യോഗേഷ് ഖൗലെ തുടങ്ങിയവരാണു പിടിയിലായത്.
◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സിനെതിരേ യുപി വാരിയേഴ്സിന് മൂന്ന് വിക്കറ്റിന്റെ ആവേശ ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ യുപി മറികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 19 റണ്‍സ് അഞ്ച് പന്തില്‍ നിന്നുതന്നെ യുപി നേടി.
*AKSHAYA Result 05/03/2023*
*1 st Prize :*
Amount: ₹7,000,000/-
AT840504
*Consolation Prize :*
Amount: ₹8,000/-
AN840504 AO840504 AP840504 AR840504 AS840504 AU840504 AV840504 AW840504 AX840504 AY840504 AZ840504
*2 nd Prize :*
Amount: ₹500,000/-
AV531457
*3 rd Prize :*
Amount: ₹100,000/-
AN533367 AO100263 AP758169 AR668420 AS900078 AT550419 AU728469 AV449987 AW265329 AX473428 AY775906 AZ530984
*4 th Prize :*
Amount: ₹5,000/-
0720 1514 2087 2524 3539 3997 4039 4686 5895 7183 7457 7807 8060 8460 8800 9262 9466 9593
*5 th Prize :*
Amount: ₹2,000/-
0164 1253 2437 3151 6374 9160 9811
*6 th Prize :*
Amount: ₹1,000/-
0047 0587 1880 2338 2725 2940 3218 3542 3657 3671 3836 4248 5243 5454 5576 5973 6368 6761 6968 7416 7911 8933 9200 9313 9572 9607
*7 th Prize :*
Amount: ₹500/-
0180 0517 0554 0558 1179 1351 1390 1501 1756 1806 1830 1868 2248 2354 2427 2502 2531 2574 2709 2920 3007 3032 3033 3132 3228 3506 3771 4057 4077 4102 4211 4272 4338 4359 4532 4733 5069 5112 5116 5237 5282 5507 5677 5787 5929 6088 6089 6107 6409 6776 6916 7058 7333 7496 7719 7766 7842 8005 8105 8195 8297 8299 8321 8400 8486 8578 8823 9499 9630 9850 9873 9874
*8 th Prize :*
Amount: ₹100/-
0030 0061 0191 0252 0254 0397 0399 0414 0677 0870 0889 1021 1137 1350 1438 1456 1578 1862 2036 2038 2095 2107 2126 2176 2202 2477 2585 2659 2889 2992 2993 3018 3089 3353 3428 3598 3639 3764 3811 3866 3889 3891 4069 4076 4179 4256 4337 4500 4544 4586 4615 4633 4714 4842 4947 5041 5135 5140 5162 5172 5376 5479 5529 5541 5542 5575 5714 5727 5857 5988 6097 6127 6145 6168 6319 6354 6413 6443 6491 6604 6634 6800 6851 6895 6934 6939 7110 7173 7179 7184 7247 7339 7371 7437 7591 7695 7883 8106 8227 8236 8292 8351 8448 8499 8537 8571 8582 8620 8701 8748 8896 8909 8921 9043 9148 9338 9437 9501 9552 9749 9843 9876 9989
Comments
Post a Comment
Thanks