തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.

|KURIAKOSE TIRUVALLA|

തിരുവല്ലക്കാർ ചോദിക്കുന്നു? "മാധ്യമ പ്രവർത്തകർ ഇത്ര വിവരദോഷികളോ?"

പത്തനംതിട്ടയ്ക്ക് സമീപം ഇലന്തൂരിൽനടന്ന സംഭവത്തെ,  അതായത് തിരുവല്ലയിൽ നിന്നും  24 കിലോമീറ്റർ ദൂരെ നടന്ന സംഭവത്തെ തിരുവല്ല ആണെന്ന് തെറ്റിദ്ധരിപ്പിച്ച മാധ്യമപ്രവർത്തകരെയാണ് "വിവരദോഷികളായ മാധ്യമപ്രവർത്തകർ" എന്ന് തിരുവല്ലക്കാർ സംബോധന ചെയ്യുന്നത്.  

മാതൃഭൂമി ഓൺലൈൻ പത്രമാണ് 24 കിലോമീറ്റർ അകലെ നടന്ന ഈ സംഭവത്തെ തിരുവല്ല എന്ന് തെറ്റായി ആദ്യം വാർത്ത നൽകിയത്.പിന്നീട് മറ്റു മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു.

ഇന്ന്  രാവിലെ മുതൽ വാർത്താ മാദ്ധ്യമങ്ങളിൽ നിറഞ്ഞ വാർത്തയാണ് തിരുവല്ലയിൽ നരബലി നടന്നു എന്നത്. എന്നാൽ തിരുവല്ല താലൂക്കിലോ,നിയമസഭാ മണ്ഡല പരിധിയിലോ,തിരുവല്ല എസ്പി ഓഫീസ് പരിധിയിലോ പോലും അല്ലാത്ത തിരുവല്ലയിൽ നിന്ന് ഏതാണ്ട് 24 ഓളം കിലോമീറ്റർ അകലെ ആറന്മുള നിയമസഭാ പരിധിയിൽ പെടുന്ന ഇലന്തൂർ പഞ്ചായത്തിൽ നടന്ന ദാരുണമായ നരബലി സംഭവത്തെ തിരുവല്ലയിൽ നടന്നു എന്ന രീതിയിൽ പ്രചരിപ്പിച്ച വാർത്താ മാദ്ധ്യമങ്ങൾക്കെതിരെ രോക്ഷത്തിലാണ് തിരുവല്ലക്കാർ .


സാമൂഹിക മാധ്യമത്തിലൂടെ പലരും ഇത് പ്രകടിപ്പിക്കുകയും ചെയ്തു . വാർത്തയിൽ തിരുവല്ല എങ്ങനെ കടന്നുവന്നു എന്നാണു പലരും ചോദിക്കുന്നത്.തിരുവല്ലയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ശ്രമമായിരുന്നില്ലേ ഇത് എന്നും ചോദിക്കുന്നവരുണ്ട് .


Comments

Popular posts from this blog