ഇന്നത്തെ വാർത്തകൾ

|JACOB CHERIAN|






Type settings-KURIAKOSE NIRANAM 
മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ.
പീതാംബര ദീക്ഷാ ദാനം നടത്തി.
◾എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ മനയ്ക്കച്ചിറയിൽ നടക്കുന്ന 14-ാമത് ശ്രീനാരായണ
കൺവെൻഷനോടനുബന്ധിച്ച് പീതാംബര ദീക്ഷാ ദാനം നടന്നു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമികൾ കർമ്മം നിർവ്വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ യൂനിയൻ പ്രസിഡൻറ് കെ.എ. ബിജു അദ്ധ്യക്ഷത വഹിച്ചു.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സെക്രട്ടറി അനിൽ ഉഴത്തിൽ, കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, മനോജ് ഗോപാൽ, സരസൻ ടി.ജെ, യൂനിയൻ പഞ്ചായത്ത് കമ്മറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ, ശോഭ ശശിധരൻ, ഷിബു ശാന്തി സൈബർ, ശരത് ബാബു, അവിനാഷ്.എ.എം, സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു
സർക്കാർ ഉത്തരവിന് വിരുദ്ധമായി നിരണം ഗ്രാമപഞ്ചായത്തിൽ മാത്രം വിമുക്ത ഭടന്മാരിൽ നിന്ന് അനാവശ്യ ഫീസ് ഈടാക്കുന്നു.
പരാതിയുമായി വിമുക്തഭടന്മാർ
◾വിമുക്തഭടന്മാരുടെയും അവരുടെ വിധവകളുടെയും ഉടമസ്തയിലുള്ള വീടിന്റെ കരം ഒഴിവാക്കുന്നതിന് എല്ലാവർഷവും മാർച്ച് അവസാനത്തോടുകൂടി സമർപ്പിക്കേണ്ട സത്യവാങ്മൂലത്തിൽ അഞ്ച് രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിക്കാൻ നിർബന്ധിക്കുന്ന നിരണം ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടി വിവാദമാകുന്നു. 2017 ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഇത്തരം അപേക്ഷകളിൽ  സ്റ്റാമ്പ് പതിക്കേണ്ടതില്ല. സമീപപ്രദേശത്തെ മറ്റു പഞ്ചായത്തുകളും  തിരുവല്ലാ മുനിസിപ്പാലിറ്റിയിലുും ഇത്തരം  സത്യവാങ്മൂലത്തിന്  കോർട്ട്ഫീസ് സ്റ്റാമ്പ് പതിക്കേണ്ടതില്ല. വിമുക്തഭടന്മാരുടെ  സംഘടനയായ നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം ഈ വിഷയം ചൂണ്ടിക്കാട്ടി നിരണം ഗ്രാമപഞ്ചായത്ത്,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
യു ഡി എഫ്  തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപരമ്പര.
◾സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും പദ്ധതി വിഹിതം അനുവദിക്കാത്തതിനെതിരെയും പദ്ധതിവിഹിതം ചിലവഴിക്കാനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് 31ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെ തിരുവല്ല മുനിസിപ്പാലിറ്റിയിലും എല്ലാ പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിലും ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തും. ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിർദേശങ്ങൾ നിലവിൽ വരുന്ന ഏപ്രിൽ ഒന്നിന് ശനിയാഴ്ച രാവിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കറുത്ത ബാഡ്ജ് ധരിച്ചും കരിങ്കൊടികൾ പിടിച്ചും പ്രതിഷേധ പരിപാടികൾ നടത്തി കരിദിനം ആചരിക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി കൊണ്ടുള്ള ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ നടത്തുന്ന യു.ഡി.എഫ് ധർണ്ണ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു
ക്ഷേത്രോത്സവത്തിനിടെ സമീപ വീട്ടിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം.
◾തിരുവല്ല ഓതറ പുതുക്കുളങ്ങര ദേവീക്ഷേർത്തിലെ തിരുവാതിര തിരുത്സവത്തിനിടെയാണ് സമീപ വീട്ടിൽ കയറി ഗുണ്ടാസംഘം അക്രമം കാട്ടിയത്.വീട്ടുമുറ്റത്ത് കിടന്ന രണ്ട് കാറുകൾ തല്ലിതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കിഴക്കനോതറ പൂത്തേടത്ത് നാരായണൻ കട്ടിയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ ഗുണ്ടാസംഘം അഴിഞ്ഞാടിയത്.നാരായണൻകുട്ടിയുടെ കാറും, മറ്റൊരാളുടെ കാറുമാണ് അക്രമത്തിൽ തകർന്നത്.പരാതിയിന്മേൽ തിരുവല്ല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും, ഗുണ്ടാസംഘത്തിലെ ആരെയും പിടികൂടാനായില്ല.

◾അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നിന് 12.12 ശതമാനം വര്‍ധിപ്പിക്കും. വേദനസംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ദ്ധിക്കും

◾പാക്കിസ്ഥാനിലേക്ക് പോകൂവെന്നു പ്രസംഗിക്കുന്നത് സഹോദരങ്ങളോടാണെന്ന് ഓര്‍ക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ ഭരണകൂടങ്ങള്‍ നടപടിയെടുക്കുന്നില്ല. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തി ചിലര്‍ ടെലിവിഷനിലും പൊതുവേദികളിലും പ്രസംഗിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ വിദ്വേഷപ്രസംഗം നടത്തില്ലെന്ന് പ്രതിജ്ഞ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു
മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ പൊങ്കാല.
◾തിരുവല്ല മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ മീനഭരണി പൊങ്കാല മഹോത്സവം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
പുലർച്ചെ ഗണപതി ഹോമത്തോടെ ക്ഷേത്ര മേൽശാന്തി ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ നടപന്തലിൽ പ്രത്യേക അടുപ്പ് തയാറാക്കിയാണ് ആചാരപരമായ ചടങ്ങുകളോടെ പൊങ്കാല അർപ്പിച്ചത്. തുടർന്ന് ഉച്ചദീപാരാധനയും, പ്രസാദ വിതരണവും നടത്തി. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ കൊങ്ങരേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, വൈസ് പ്രസിഡന്റ് ആർ.പി. ശ്രീകുമാർ, ജിതീഷ് കുമാർ സൗപർണ്ണിക, സി.കെ. വിശ്വനാഥൻ, വിനോദ് കുമാർ പിഷാരത്ത്, രാജശേഖരൻ ആറൻമുള കൊട്ടാരം എന്നിവർ പ്രസംഗിച്ചു.
അരിക്കൊമ്പൻ
ഇടുക്കിയിൽ ഇന്ന് ഹർത്താൽ .
◾ഇടുക്കിയില്‍ നാശമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടരുതെന്ന ഹൈക്കോടതി ഉത്തരവില്‍
പ്രതിഷേധിച്ച് ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഇന്നു ഹര്‍ത്താല്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളിലാണ് ജനകീയ ഹര്‍ത്താല്‍
അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ദ സമിതി റിപ്പോർട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനം.
ഹൈക്കോടതി.
◾അരിക്കൊമ്പൻ വിഷയം പഠിക്കാൻ അഞ്ചംഗ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്നും, സമിതിയുടെ റിപ്പോർട്ട് പഠിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. മയക്കുവെടിവെച്ച് അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതിയുടെ അഭിപ്രായമാണിത്.
അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ, വേറെ ആന വരില്ലേ, കാട്ടിലെ മൃഗങ്ങളെയെല്ലാം കൂട്ടിലിടാനാകുമോ, തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച ശേഷമാണ് വിദഗ്ദ സമിതി രൂപീകരിക്കാൻ കോടതി അഭിപ്രായം പറഞ്ഞത്.
മാപ്പ് പറയില്ലെന്ന് പ്രഖ്യാപിക്കുന്ന രാഹുൽ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷ 
രാഹുൽ മാങ്കൂട്ടത്തിൽ.
◾ആജീവനാന്ത കാല വിലക്ക് ഏർപ്പെടുത്തിയാലും മാപ്പ് പറയില്ലെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടിത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് എടത്വ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മണ്ഡലം പ്രസിഡന്റ് നിബിൻ.കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി വൈസ് പ്രസിഡൻറ് സജി ജോസഫ്, ജസ്റ്റിൻ മാളിയേക്കൽ, ബ്ലെസൻ തോമസ്,എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി വെട്ടുതോട് പാലത്തിനടുത്ത് നിന്ന് യുവജനറാലിയും നടന്നു.

◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കരുതന്ന് ഹൈക്കോടതി. അഞ്ചംഗ വിദ്ഗധ സമിതിയെ നിയോഗിച്ച് തീരുമാനമെടുക്കാമെന്നും ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ നാളെ വേറെ ആന വരില്ലേയെന്നും കോടതി ചോദിച്ചു.
കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു.
അഗ്നിശമന സേനയെത്തി തീ അണച്ചു
◾ഹരിയാനയിൽ നിന്നും വീട്ടുപകരണങ്ങളുമായെത്തിയ കണ്ടെയ്നർ ലോറിക്കാണ് അയിരൂർ ജില്ലാ
ആയുർവ്വേദ ആശുപത്രിക്ക് സമീപം വെച്ച് ഇന്നലെ തീ പിടിച്ചത്. റാന്നിയിൽ നിന്നും ഉടൻ എത്തിയ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ വേഗത്തിൽ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ജഡ്ജി ഒരു ദിവസമെങ്കിലും ആന ശല്യമുള്ളിടത്ത് താമസിക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.
വനംമന്ത്രി എ.കെ. ശശീന്ദ്രന്‍.
◾ആനശല്യമുള്ള സ്ഥലത്ത് കേസു കൊടുത്തയാളും ജഡ്ജിയും ഒരു ദിവസമെങ്കിലും താമസിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നതെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. അരിക്കൊമ്പനെ പിടികൂടരുതെന്ന ഹൈക്കോടതി നിലപാട് നിരാശാജനകമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതിനു വിരുദ്ധമായ തീരുമാനം ഉണ്ടാകുമ്പോള്‍ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത നാളെ പരിഗണിക്കും.
◾ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത നാളെ പരിഗണിക്കും. വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കേയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്.
പത്തനംതിട്ട ജില്ലാ ഫുട്ബോൾ പരിശീലന കളരി.
◾പത്തനംതിട്ട ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലയിലെ വിവിധ സ്കൂളുകളുമായി സഹകരിച്ച് നടത്തുന്ന ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ റജിസ്ട്രേഷൻ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടത്തുമെന്ന് പ്രസിഡന്റ് ഡോ.റെജിനോൾഡ് വറുഗീസ് അറിയിച്ചു. 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് പരിശീലനത്തിനായി സൗകര്യപ്രദമായ താഴെ പറയുന്ന പരിശീലന കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ എത്തിച്ചേർന്ന് തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാനാവും.സെന്റ് തോമസ് ഹൈസ്കൂൾ ഇരുവള്ളിപ്ര തിരുവല്ല , സെന്റ്. ജോൺസ് ഹൈസ്കൂൾ ഇരവിപേരൂർ, കെ.എൻ.എം ഹൈസ്കൂൾ കവിയൂർ, തിരുവല്ല പബ്ലിക് സ്റ്റേഡിയം , മാർതോമ്മാ കോളേജ് സ്റ്റേഡിയം , എം ജി ഡി എം ഹൈസ്കൂൾ പുതുശ്ശേരി, പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ട്, എസ് ബി ഹൈസ്കൂൾ വെണ്ണിക്കുളം എന്നി ഗ്രൗണ്ടുകൾ പരിശീലന വേദികൾ ആയിരിക്കും. പരിശീലനത്തിന് ശേഷം കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരം ഉള്ള സർട്ടിഫിക്കറ്റുകൾ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്നതാണ്. കുട്ടികൾക്ക് പഠിക്കുന്ന സ്കൂളുകളിലെ കായികാദ്ധ്യാപകരുമായി ബന്ധപ്പെട്ടും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
ഫുട്ബോൾ പരിശീലനത്തോടൊപ്പം വ്യക്തിത്വ വികസനം ,മുതിർന്ന കായിക താരങ്ങളുമായുള്ള സംവാദം, ഇൻജ്യൂറി പരിചരണം തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകൾ ഉണ്ടായിരിക്കും. സമ്മർ ക്യാമ്പുകൾക്ക് ശേഷം അതാതു സ്കൂളുകളിൽ തുടർ പരിശീലന സൗകര്യങ്ങളും ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഒരുക്കുന്നതാണ്. ക്യാബ് ചിലവിനായി പങ്കെടുക്കുന്നവർ പ്രതിമാസം 750/- രൂപ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടണം . ഫോൺ: 9447148201

◾കെടിയു താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിന് മൂന്നംഗ പാനല്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കി. ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫ. അബ്ദുല്‍ നസീര്‍ എന്നിവരാണ് പട്ടികയിലുള്ളത്. താത്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചിരുന്ന ഡോ. സിസ തോമസ് നാളെ വിരമിക്കുകയാണ്.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 20 ന്
◾എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 20 നകം പ്രസിദ്ധീകരിക്കും. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷാഫലം മേയ് രണ്ടിനു പ്രസിദ്ധീകരിക്കും. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും.

◾എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയില്‍ 120 കോടി രൂപയുടെ അഴിമതി. ജലവിഭവ, പൊതുമരാമത്ത് മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നില്‍. ജല്‍ജീവന്‍ മിഷനു വേണ്ടി കഴിഞ്ഞ വര്‍ഷം 900 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് ഇല്ല.
◾കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് ലോക്സഭയില്‍ ഇങ്ങനെ മറുപടി നല്കിയത്.

◾കെ കെ രമ എംഎല്‍എയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 20 നുള്ളില്‍ പരാതി പിന്‍വലിക്കണമെന്നാണ് ഭീഷണി.

◾തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം.സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്ന കെ. ബാബു എംഎല്‍എയുടെ ആവശ്യം ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി.

◾സിപിഎം വനിത നേതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പരാതി. നടപടി ആവശ്യപ്പെട്ട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമനാണ് പരാതി നല്‍കിയത്.
സ്വന്തം പടം വച്ച് ഫ്ളക്സ് അടിപ്പിക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്.
കെ സുരേന്ദ്രന്‍
◾ദേശീയപാത നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ എത്ര തുക നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പടത്തില്‍ സ്വന്തം പടം വച്ച് ഫ്ളക്സ് അടിപ്പിക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്. സുരേന്ദ്രന്‍ പരിഹസിച്ചു.
പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍. 
◾നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍. ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഈ കേസില്‍ താന്‍ മാത്രമാണ് ജയിലിലുള്ളതെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

◾കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കോട്ടയം മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡ് സ്വദേശികളായ സുനില്‍ കപ്പയില്‍ വീട് (48) രമേഷ് – നടുവിനല്‍ വീട് (43) എന്നിവരാണ് മരിച്ചത്.

◾മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ പി.ടി സുരജിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.
യുവാവ് ലോക്കപ്പില്‍ ആത്മഹത്യക്കു ശ്രമിച്ചു.
◾കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഇലിപ്പക്കുളം പ്രകാശ് ഭവനത്തില്‍ പ്രിന്‍സാണ് ( 23 ) ആത്മഹത്യക്കു ശ്രമിച്ചത്. ആലപ്പുഴ വള്ളികുന്നം സ്റ്റേഷനിലാണു സംഭവം. പ്രിന്‍സിനെയും സുഹൃത്ത് അശ്വിനെയുമാണ് (21) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

◾കള്ള് ഷാപ്പുകളുടെ ലൈസന്‍സ് രണ്ടു മാസം കൂടി നീട്ടി. കള്ളു ഷാപ്പുകളുടെ ലേലം ഓണ്‍ലൈന്‍ ആക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതും അബ്കാരി നയത്തിന് അന്തിമരൂപം ആകാത്തതുമാണ് കാരണം.

◾നെന്മാറ അകംപാടത്ത് പുലി വീട്ടിലെ നായയെ കടിച്ചു കൊണ്ടുപോയി. അകംപാടം സുധീഷിന്റെ വീട്ടിലെ വളര്‍ത്തു നായയെയാണ് വകവരുത്തിയത്. പുലി വന്നതു വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ വ്യക്തമാണ്.
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ മരിച്ചു.
◾കളമശേരിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ മരിച്ചു. സ്‌ക്കൂട്ടര്‍ യാത്രക്കാരായ കടുങ്ങല്ലൂര്‍ സ്വദേശി ഉമേഷ് ബാബു (54), ഭാര്യ നിഷ എന്നിവരാണ് മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു അപകടം.

◾ഖത്തറില്‍ ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനംമൂലം പ്രവാസി മലയാളി മരിച്ചു. പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ ജിതിന്‍ (ജിത്തു – 34) ആണ് മരിച്ചത്.

◾കോഴിക്കോട് 360 ഗ്രാം ഹാഷിഷ് ഓയിലുമായി നല്ലളം സ്വദേശി ലബൈക്ക് വീട്ടില്‍ ജെയ്സലിനെ അറസ്റ്റു ചെയ്തു.

◾കൊച്ചിയില്‍ ലഹരി മരുന്നുമായി ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി. കോട്ടയം സ്വദേശികളായ ആല്‍ബിന്‍, അലക്സ് എന്നിവരാണ് പിടിയില്‍ ആയത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടുമെന്ന് എബിപി – സി വോട്ടര്‍ പ്രവചനം. 
◾ത്രികോണ മല്‍സരം നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടുമെന്ന് എബിപി – സി വോട്ടര്‍ പ്രവചനം. മേയ് പത്തിനാണു വോട്ടെടുപ്പ്. 13 നു വോട്ടെണ്ണും. കോണ്‍ഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കും. ബിജെപിക്ക് 68 മുതല്‍ 80 വരെ സീറ്റകളും ജെഡിഎസിന് 23 മുതല്‍ 35 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.

◾കോണ്‍ഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കുടുക്കാന്‍ സിബിഐ കടുത്ത സമ്മര്‍ദം ചെലുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്ന് ബിജെപി അനാവശ്യ പ്രതിഷേധങ്ങള്‍ നടത്തിയില്ല. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതു നിയമപരമായ വിഷയമാണ്. നിരപരാധിയെങ്കില്‍ നിയമം വിട്ടയക്കും. നിയമത്തെ ചോദ്യം ചെയ്തു ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും ഷാ പറഞ്ഞു.

◾വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി വിശദമായി പരിശോധിക്കുമെന്നു സുപ്രീംകോടതി. അപൂര്‍വ്വമായേ ശിക്ഷാവിധി സ്റ്റേ ചെയ്യേണ്ടതുള്ളൂവെന്ന് ജസ്റ്റിസ് കെ.എം ജോസഫ് നീരീക്ഷിച്ചു.

◾ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപാധികള്‍ വച്ചായിരിക്കും കീഴടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് പൊലീസ് അതീവ ജാഗ്രതയിലാണ്. സുവര്‍ണ ക്ഷേത്രത്തിനു മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

◾കൊച്ചി ബിനാലെയില്‍ സേവനങ്ങള്‍ ചെയ്തിട്ടുള്ള പ്രശസ്ത കലാകാരന്‍ വിവാന്‍ സുന്ദരം ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 79 വയസായിരുന്നു. ചിത്രകല, ശില്‍പ നിര്‍മാണം, പ്രിന്റുകള്‍, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളില്‍ പ്രഗല്‍ഭനായിരുന്നു.

◾കുനോ ദേശീയ പാര്‍ക്കില്‍ ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലി നാലു കുഞ്ഞുങ്ങളെ പ്രസവിച്ചു. സിയായ എന്ന് പേരുള്ള പെണ്‍ചീറ്റയാണ് പ്രസവിച്ചത്. കഴിഞ്ഞ ദിവസം സാഷ എന്ന പെണ്‍ ചീറ്റ ചത്തിരുന്നു.
മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. 
◾ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. സെഷന്‍സ് കോടതി വിധിക്കെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ഉത്തരവ്. മുംബൈയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു ചടങ്ങില്‍ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.

◾ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ആതിഖ് അഹമ്മദിന് ഇന്നലെ പ്രയാഗ്രാജ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബിഎസ്പി എം.എല്‍.എ ഉമേഷ് പാലിനെ 2006 -ല്‍ തട്ടിക്കൊണ്ടു പോയ കേസിലാണ് ആതിഖ് അഹമ്മദിനും രണ്ടു കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവു വിധിച്ചത്. ആതിഖ് അഹമ്മദിനെതിരേ നൂറിലേറെ കേസുകളുണ്ട്.

◾എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യയ്ക്കുമായി ഏകീകൃത റിസര്‍വേഷന്‍ സംവിധാനം. ഇനി മുതല്‍ airindiaexpress.com എന്ന വെബ്സൈറ്റിലാകും ബുക്കിംഗ് സേവനം ലഭ്യമാകുക.
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കരുതെന്ന് ന്യൂനപക്ഷ സംഘടനകള്‍.
◾സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കരുതെന്ന് ന്യൂനപക്ഷ സംഘടനകള്‍. രാഷ്ട്രപതി മുതല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെയുള്ള അധികാരികള്‍ക്ക് സംഘടനകള്‍ കത്തയച്ചു. ചിഷ്തി മന്‍സില്‍ സൂഫി ഖാന്‍ഖ, ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ, അഖിലേന്ത്യ പാസ്മണ്ട മുസ്ലീം മഹാജ്, ദി കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ തുടങ്ങിയ സംഘടനകളാണ് കത്തയച്ചത്.

◾ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി. അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂര്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മക്കാഡോ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

◾വൈറസ് ബാധയുണ്ടെന്ന് ആരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി അറേബ്യ നിരോധിച്ചു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയിൽ
◾ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍

FIFTY FIFTY Result 29/03/2023

1 st Prize : 
Amount: ₹1,00,00,000/-
FB115501  

Consolation Prize :
Amount: ₹8,000/-
FA115501 FC115501 FD115501 FE115501 FF115501 FG115501 FH115501 FJ115501 FK115501 FL115501 FM115501  

2 nd Prize : 
Amount: ₹10,00,000/-
FK429378  

3 rd Prize :
Amount: ₹5,000/-
0155 0171 0463 1484 1672 1891 2357 3054 3122 3283 3486 3585 3708 4787 5110 5209 5314 5814 6300 6965 7099 7748 8680  

4 th Prize :
Amount: ₹2,000/-
0145 0798 0883 2130 3357 5179 6080 6209 7260 7261 7395 9357  

5 th Prize :
Amount: ₹1,000/-
0300 0496 0967 1760 1809 1863 1950 2162 2864 3458 3989 4840 4992 5115 5296 6034 6514 6607 7418 8372 8977 9060 9794 9870  

6 th Prize :
Amount: ₹500/-
0290 0310 0447 0860 0866 0888 0965 0999 1072 1139 1204 1209 1288 1309 1400 1513 1837 2146 2193 2253 2272 2369 2804 2857 2891 2904 2938 2939 2967 3019 3289 3336 3428 3507 3520 3894 3903 3979 4030 4425 4428 4669 4794 4867 4874 5351 5440 5500 5504 5520 5561 5678 5699 5878 5920 6253 6257 6271 6338 6422 6515 6609 6648 6721 6727 6752 6844 7064 7135 7166 7288 7313 7352 7535 7539 7545 7582 7615 7772 7823 7888 7989 8099 8319 8417 8526 8555 9067 9130 9137 9256 9663 9717 9753 9917 9989  

7 th Prize :
Amount: ₹100/-
0340 0346 0359 0404 0461 0593 0721 0722 0830 1033 1042 1098 1109 1122 1282 1462 1633 1728 1923 2040 2058 2078 2149 2263 2264 2315 2319 2345 2381 2418 2719 2733 2793 2851 2955 2992 3015 3086 3167 3252 3258 3324 3438 3505 3598 3619 3709 3797 3897 4013 4038 4169 4170 4291 4321 4429 4536 4597 4667 4897 4932 4954 5038 5070 5118 5231 5269 5278 5289 5293 5315 5410 5663 5849 5960 6020 6177 6216 6346 6348 6407 6627 6654 6784 6934 6951 6957 6982 7018 7046 7065 7238 7541 7575 7639 7645 7792 7800 7964 8167 8207 8277 8390 8412 8644 8697 8710 8716 8727 8763 8773 8809 8865 8951 9003 9037 9075 9076 9094 9325 9597 9614 9642 9727 9805 9984  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.