എല്ലാ പുതിയ വാർത്തകളും വായിക്കാം.

 |JACOB CHERIAN|
മാരാമൺ കൺവൻഷൻ ആരംഭിച്ചു.
"ഭാരതത്തിൽ അക്രമത്തിന് ഇരയാകുന്ന സുവിശേഷകരുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നടപടി സ്വീകരിക്കണം."
മാർത്തോമ്മാ സഭാ മേലദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.
◾ ചരിത്രപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 128-ാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ.
ദൈവത്തെ കണ്ടെത്തുന്നതിനുള്ള ഒരു തീർത്ഥയാത്രയാണ് മാരാമൺ കൺവെൻഷൻ.സാമൂഹതിന്മകൾക്കെതിരെ പ്രവർത്തിക്കാനും, അപരന്റെ ആവശ്യ-സൗകര്യങ്ങൾ പരിഗണിച്ച് സാഹോദര്യം നില നിർത്തി ജീവിക്കാൻ ദൈവജനത്തിന് കഴിയണമെന്നും മെത്രാപ്പോലീത്താ സന്ദേശം നൽകി.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, രാജു ആൻറണി, വീണാ ജോർജ്, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, മാത്യു ടി.തോമസ് എം.എൽ.എ, മുൻ എം.എൽ.എ ജോസഫ്.എം.പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറാ തോമസ്, എന്നിവർ കൺവെൻഷൻ പന്തലിൽ മുൻ നിരയിൽ പങ്കെടുത്തു.
മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ സർക്കാരിന് വിമർശനം
സംസ്ഥാന സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിലെ ഇന്ധന സെസ്സ്, വെള്ളക്കര വർദ്ധനവ് ഇവ സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാർത്തോമ്മാ സഭാ മേലദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ .മാരാമൺ കൺവെൻഷൻ ഉദ്ഘാടന യോഗത്തിലാണ് മെത്രാപ്പോലീത്താ ബജറ്റിനെ വിമർശിച്ചത്.തൊഴിലില്ലായ്മയിൽ സംസ്ഥാനം ദേശീയ കണക്കിനേക്കാൾ മുന്നിലാണെന്നും മെത്രാപ്പോലീത്താ എടുത്തു പറഞ്ഞു.
ചെങ്ങന്നൂർ വെണ്മണിയിൽ അച്ചൻകോവിലാറ്റിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു.
◾വെട്ടിയാർ കുറ്റിയിൽ വിഷ്ണു (26), പുലിയൂർ വാതിലേത് പ്രശാന്ത്(25) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഇവിടെവെച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപെടുകയായിരുന്നു.
ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ജില്ലാ സമ്മേളനവും നേതൃത്വ പരിശീലന ക്ലാസും നടത്തി
◾തിരുവല്ല ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി പത്തനംതിട്ട ജില്ലാ സമ്മേളനവും നേതൃത്വ പരിശീലന ക്ലാസും തിരുവല്ല കാവുംഭാഗം പെരിങ്ങര ഇളമൺ മനയിൽ നടന്നു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി നേതൃത്വ പരിശീലന ക്ലാസിന് നേതൃത്വം നൽകി.
എച്ച് ആർ ഓ എസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.എച്ച് ആർ ഓ എസ് ചെയർമാൻ നുജുമുദ്ധീൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജോർജ് വർഗീസ് ഐപിഎസ്, ഡോ.ഇന്ദിര കെ എൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ മാത്യു,ജില്ലാ സെക്രട്ടറി ഇബ്രാഹിം ചിറക്കൽ,ജില്ലാ ട്രഷറർ കെന്നഡി തോമസ്,അഡ്വക്കേറ്റ് ഏഴംകുളം ജയരാജ്,ജോസ് ജോർജ്,കെ ഇടുക്കുള ജോർജ് എന്നിവർ പ്രസംഗിച്ചു.
മാധ്യമപ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരിക്ക് മല്ലപ്പള്ളിയിൽ പോലീസിന്റെ മർദ്ദനം.
◾യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേത്യത്വത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റീനെ കരിങ്കൊടി കാട്ടുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ജിജു വൈക്കത്തുശ്ശേരിയ്ക്ക് പോലീസിന്റെ മർദ്ദനമേറ്റത്. ഞായറാഴ്ച്ച വൈകിട്ട് 6.15 ന് മല്ലപ്പള്ളി മടുക്കോലി ജംഗ്ഷനിൽ വെച്ചാണ് സംഭവം.
തിരുവല്ല ഡി വൈ എസ് പി രാജപ്പൻ റാവുത്തറുടെ നേത്യത്വത്തിൽ വൻ പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേ
രിടാനുണ്ടായിരുന്നു. യൂത്ത്
കോൺഗ്രസുകാർ കരിങ്കൊടിയും കാലി കൂടവും മന്ത്രിയെ കാണിച്ച് പ്രതിക്ഷേധിക്കുന്ന സമരപരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ ജിജു വൈക്കത്തുശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി.
നിര്യാതരായി.
പി സി പീലിപ്പോസ്
◾ഇരവിപേരൂർ വട്ടംപറമ്പിൽ പി സി പീലിപ്പോസ് (ഫിലിപ്പ്-87) നിര്യാതനായി.
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 3ന് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: കല്ലൂപ്പാറ മുക്രാമണ്ണിൽ കുടുംബാംഗം മോളി.
മക്കൾ: ആശ (ഔറംഗബാദ്), ആനി, ഷാനി (ബഹ്റിൻ), സിനി (ദുബായ്)
മരുമക്കൾ: ജോ, സാബു, ബെഞ്ചി, അഭിജിത്ത്.
എ ജെ ഐസക്ക്
◾തിരുവല്ല ചാത്തങ്കരി റീന കോട്ടേജിൽ എ ജെ ഐസക്ക് (ജോയി ചാവടി-67) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ചാത്തങ്കരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷക്ക് ശേഷം തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ: ഏലിയാമ്മ.
മക്കൾ .. റെജി, റീന.
മരുമക്കൾ: ഹരിദാസ്, അജിമോൾ
പള്ളിപ്പാട്ട് വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ 
◾പള്ളിപ്പാട് പൊന്നിറ്റി പറമ്പിൽ ബാലൻ (60)ആണ് വീട്ടിലെ കിണറ്റിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9 മണിക്ക്  കാളകെട്ട് സമിതിയുടെ അംഗമായിരുന്ന ബാലൻ  കാളകെട്ടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോയതായിരുന്നു ഇന്നലെ കാളകെട്ടിന് ഉച്ചയായിട്ടും ബാലൻ എത്താതിരുന്നതിനെ തുടർന്ന് കാളകെട്ട് സമിതിയിലെ അംഗങ്ങൾ  വീട്ടിൽ തിരക്കി വന്നപ്പോഴാണ്  കിണറ്റിൽ മരിച്ച നിലയിൽ  കണ്ടത്.
പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം   കിണറ്റിൽനിന്നും പുറത്തെടുത്തത്. ബാലനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത് ഭാര്യ ദേവയാനി രണ്ടുദിവസം മുമ്പ് തന്റെ കുടുംബവീട്ടിലേക്ക് പോയതിനാൽ ബാലൻ തനിച്ചായിരുന്നു വീട്ടിൽ താമസം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ
മുൻ പഞ്ചായത്തംഗം കുഴഞ്ഞു വീണ് മരിച്ചു.
◾എടത്വ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, പത്രഎജൻറുമായ അമ്പിയായം തോമസ് വറുഗീസ് (തങ്കച്ചൻ -66) കുഴഞ്ഞുവീണ് മരിച്ചു.
ഇന്ന് പുലർച്ചെ 4ന് പത്രവിതരണത്തിനായി എടത്വ ജംഗ്ഷനിൽ എത്തിയ തങ്കച്ചൻ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഹൈവേ പോലീസ് തങ്കച്ചനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെന്നാലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് മോളിക്കുട്ടിയാണ് ഭാര്യ. സിനി (മസ്ക്കറ്റ് ) ' സിജോ, സിനോ (ഇരുവരും ഖത്തർ) എന്നിവർ മക്കളും, ആലപ്പുഴ പ്ലാപ്പുഴയിൽ ടിനു, മുട്ടാർ അറയ്ക്കൽ സിനി, കറുകച്ചാൽ തുണ്ടിയിൽ ലിൻറാ എന്നിവർ മരുമക്കളുമാണ്.
പൊയ്കയിൽ ശീകുമാര ഗുരുദേവൻ്റെ
145-ാമത് ജൻമദിന മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ ഇരവിപേരൂരിൽ പൂർത്തിയായി.
ആദിയർ ജനതയുടെ ദേശീയോത്സവമായ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിനകത്തുനിന്നും പുറത്തു നിന്നും എത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം സമ്മേളന നഗറിൽ ഒരുക്കി.
ഇന്ന് രാവിലെ 6.30 ന് വിശുദ്ധ സന്നിധാനങ്ങളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം 9 മണിക്ക് വിശുദ്ധ മണ്ഡപത്തിന് മുൻപിൽ സഭാപ്രസിഡൻ്റ് വൈ.സദാശിവൻ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്നു ഫെബ്രുവരി 19 വരെ നടക്കുന്ന പരിപാടികളിൽ സാമൂഹ്യ- രാഷ്ട്രീയ-സാംസ്ക്കാരിക - കലാ മേഖലകളിലുള്ള പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. ഫെബ്രുവരി 14 ന് വൈകിട്ട് 10 മണിക്ക് നൂറിലധികം പേർ ഗുരുദേവൻ്റെ പാട്ടുകൾ പാടുന്ന കാണുന്നില്ലോരക്ഷരവും പരിപാടി നടക്കും.
ഇന്നത്തെ പരിപാടികൾ .
◾രാവിലെ 9 ന് സഭാപ്രസിഡന്റ് വൈ.സദാശിവൻ പതാകയുയർത്തും. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയും നടക്കും. വൈകുന്നേരം 4 ന് എട്ടു കരയുടെ നേതൃത്വത്തിൽ പൊയ്കാപ്രദക്ഷിണം. വൈകുന്നേരം 6 ന് ആദിയർ ദീപം മാസികയുടെ 60-ാമത് വാർഷികത്തോടനുബന്ധിച്ച് ആദിയർ ദീപത്തിൻ്റെയും മീഡിയ സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാധ്യമ ചരിത്ര പ്രദർശനം ‘ബിഹൈൻഡ് ദ ലെറ്റേഴ്സ്’ എഴുത്തുകാരനും അവാർഡ് ജേതാവുമായ രാജേഷ് കെ.എരുമേലി ഉദ്ഘാടനം ചെയ്യും. വിശുദ്ധ സന്നിധാനങ്ങളിലെ പ്രാർത്ഥനകൾക്ക് ശേഷം രാത്രി 8ന് നടക്കുന്ന എട്ടുകര സമ്മേളനം സഭാപ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്യും. ഹൈ കൗൺസിൽ അംഗം സി കെ ജ്ഞാനശീലൻ അധ്യക്ഷനായിരിക്കും. ഗുരുകുല ഉപശ്രേഷ്ടൻ എം ഭാസ്കരൻ അനുഗ്രഹ പ്രഭാഷണവും വൈസ് പ്രസിഡന്റ് റിട്ട. ജസ്റ്റീസ് . ഡോ. പി എൻ വിജയകുമാർ മുഖ്യ പ്രഭാഷണവും നടത്തും. ജനറൽ സെക്രട്ടറി സി. സി കുട്ടപ്പൻ ജന്മദിന സന്ദേശം നൽകും. രാത്രി 11മുതൽ മ്യൂസിക് ഫ്യുഷനും ഗാനമേളയും മറ്റു കലാപരിപാടികളും നടക്കും 
കുംഭമാസ പൂജക്കായി ശബരിമല നട തുറന്നു.
◾കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര തിരുനട ഇന്നലെ വൈകിട്ട് 5ന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര കോ വിൻനട തുറന്ന് ദീപങ്ങൾ തെളിച്ചു.
ഇന്ന് പുലർച്ചെ 5ന് ക്ഷേത്രനട തുറന്നു.നിർമ്മാലദർശനവും, പതിവ് അഭിഷേകവും, മഹാഗണപതിഹോമവും നെയ്യഭിഷേകവും ശേഷം ഉഷ പൂജയും, ഉദയാസ്തമ പൂജ, കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ 5 ദിവസവും പൂർത്തിയാക്കി ക്ഷേത്രതാരു നട 17 ന് രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും. മീനമാസ പൂജകൾക്കായി ക്ഷേത്രനട മാർച്ച് 14 ന് വൈകുന്നേരം തുറക്കും.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കുള്ള ചിലമ്പൊലി കലോത്സവം നടന്നു.
◾മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കുള്ള "ചിലമ്പൊലി 2022-2023 " കലോത്സവം നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ റെജി പണിക്കമുറി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലൈല അലക്സാണ്ടർ, പഞ്ചായത്തംഗങ്ങളായ ഗീതു.ജി.നായർ, വിദ്യമോൾ.എസ്, പ്രകാശ് വടക്കേമുറി, ബിജുനൈനാൻ, റോസമ്മ ഏബ്രഹാം, സുരേഷ് ബാബു, രോഹിണി ജോസ്, രേഖ എസ്, മിനികുമാരി പി.ആർ എന്നിവർ പ്രസംഗിച്ചു.
അവശ ജനവിഭാഗങ്ങൾക്ക് റേഷൻ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാൻ ‘ഒപ്പം’ പദ്ധതി
ഓട്ടം കഴിഞ്ഞ്‌ തിരിച്ചുപോകുന്ന ഓട്ടോ ഡ്രൈവറന്മാർ വാടകയില്ലാതെ റേഷൻ സാധനങ്ങൾ എത്തിച്ചു കൊടുക്കും.
◾റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാനാവാത്ത അവശ ജനവിഭാഗങ്ങൾക്ക് റേഷൻ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാൻ ‘ഒപ്പം’ പദ്ധതി.  നാട്ടിടങ്ങളിലെ ഓട്ടോ ഡ്രൈവർമാരുടെ  കൂട്ടായ്‌മയോടെ  സംസ്ഥാന ഭക്ഷ്യ– പൊതുവിതരണ  വകുപ്പാണ്‌ ഒപ്പം റേഷൻ വിതരണം കൈത്താങ്ങുമായി ഓട്ടോത്തൊഴിലാളികളും എന്ന നൂതന പദ്ധതിക്ക്‌  രൂപം നൽകിയത്‌.   
അർഹമായ റേഷൻ  ഉറപ്പ് വരുത്തുന്ന ‘ ഒപ്പം’ പദ്ധതി സംസ്ഥാനത്ത്‌ ആദ്യമായി തൃശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലാണ്‌  തുടക്കമിടുന്നത്‌.   തൃശൂർ ജില്ലയിൽ 5000ൽപ്പരംപേർ   അതിദരിദ്രരുടെ ലിസ്‌റ്റിലുണ്ട്‌.  ഇതിൽ   റേഷൻ കടകളിൽ   നേരിട്ടെത്തി  സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ഇരുന്നൂറോളം അവശ കുടുംബങ്ങളുണ്ട്‌.  പ്രോക്‌സി സംവിധാനം (പകരക്കാരെ ചുമതലപ്പെടുത്തൽ)  പ്രയോജനപ്പെടുത്തി ഇവർക്കുള്ള  റേഷൻ  അനുവദിക്കും. ഓട്ടം കഴിഞ്ഞ്‌ തിരിച്ചുപോവുമ്പോൾ വാടകയില്ലാതെ റേഷൻ സാധനങ്ങൾ പാവങ്ങൾക്ക്‌  എത്തിക്കും.  മാസത്തിൽ ഒരിക്കൽ മാത്രമായതിനാൽ നിരവധി  ഓട്ടോ ഡ്രൈവർമാർ സന്നദ്ധരായിട്ടുണ്ട്‌.  
സഹായം ആവശ്യമായ റേഷൻ ഉപഭോക്താക്കളുടെ ലിസ്‌റ്റ്‌ സിവിൽ സപ്ലൈസ്‌ അധികൃതർ  തയ്യാറാക്കി.    സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്‌ച പകൽ 2.30ന്‌   ഭക്ഷ്യ  മന്ത്രി  ജി ആർ അനിൽ നിർവഹിക്കും. 
മരിച്ചു പോയവരുടെ ഓർമ്മ പുതുക്കുവാൻ  സെമിത്തേരികളിൽ  ക്രൈസ്തവർ എത്തി.
കടപ്ര ബേത് ലഹേം ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടന്ന  പൊതു ധുപപ്രാർത്ഥന.
നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി.
◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി വര്‍ധനയ്ക്കെതിരേ നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്നു തോന്നിപ്പിക്കുന്ന ചര്‍ച്ച വേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഭവനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണമാക്കാനും തീരുമാനിച്ചു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യവസായി അദാനിയേയും തമ്മില്‍ ബന്ധപ്പെടുത്തി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റാണ് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരേ കള്ളം പറഞ്ഞെന്നാണ് നോട്ടീസിലെ ആരോപണം. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണു നിര്‍ദേശം.

◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കേരളത്തെക്കുറിച്ച് എന്താണു പറയാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം. അതിസമ്പന്നര്‍ക്കുവേണ്ടി രാജ്യത്തെ പണയപ്പെടുത്തുന്നതല്ല ഭരണം. പട്ടിണിയും ദാരിദ്ര്യവും സഹിക്കാനാകാതെ ജനം പ്രതിഷേധിക്കുന്നതു തടയാന്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണു ബിജെപിയുടെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി.
പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
◾നാലു ഹൈക്കോടതികളിലേക്കു പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗൊകാനി, ത്രിപുരയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകാഷ്മീരിലേക്ക് ജസ്റ്റിസ് എന്‍ കോടിശ്വര്‍ സിംഗ് എന്നിവരെയാണു നിയമിച്ചത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.
◾ശമ്പളം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ദേശീയപാതയില്‍ തടഞ്ഞ ജീവനക്കാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു. ചൊവ്വാഴ്ചയ്ക്കകം ശമ്പളം കൊടുത്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഉമ്മൻചാണ്ടി ചികിത്സയ്ക്കായി ബംഗളൂരുവിലെത്തി.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ ചികില്‍സയ്ക്കായി ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ എത്തിച്ചു. എഐസിസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവില്‍ എത്തിച്ചത്. കുടുംബാംഗങ്ങള്‍ ചികില്‍സ നിഷേധിച്ചെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

◾കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയെ വിമര്‍ശിച്ച എംഎല്‍എ ആസൂത്രിത നാടകം കളിച്ചതാണെന്ന് ആരോപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ നടപടിയെന്ന് ജനീഷ് കുമാര്‍ എംഎല്‍എ. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രചാരണം നടത്താന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

◾തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 83.6 ശതമാനം വര്‍ധിച്ചു. വിമാന ഷെഡ്യൂളുകളില്‍ 31.53 ശതമാനം വളര്‍ച്ചനേടി. ഇക്കഴിഞ്ഞ ജനുവരിയില്‍ ആകെ 3,23,792 യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.
രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തി. 
◾ഭാരത് ജോഡോ യാത്രയ്ക്കുശേഷം രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങിയവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. വയനാട്ടിലെ പരിപാടികള്‍ക്കുശേഷം ഇന്നു വൈകുന്നേരം തിരികേ ഡല്‍ഹിക്കു പോകും.

◾കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തില്‍ പുരുഷന്‍ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല. ഗര്‍ഭപാത്രമുള്ള സ്ത്രീ ആയതുകൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞതെന്നും മുനീര്‍.
കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍.
◾ലോറിയില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ സട്ടപ്പയും മകന്‍ അഭിഷേകുമാണ് പിടിയിലായത്. സ്‌കൂള്‍ കുട്ടികള്‍ക്കു വിതരണം ചെയ്യാനാണ് കഞ്ചാവ് മിഠായി എത്തിച്ചത്.

◾മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകട ആക്രമിച്ച് കാട്ടാന. കടയിലെ ഒരു ചാക്കു മൈദയും സവാളയും ഭക്ഷിച്ചു.
ചൂതാട്ടസംഘം പിടിയിൽ .
◾തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ 19 പേര്‍ പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. തൊടുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ളാറ്റിലും മൂവാറ്റുപുഴയില്‍ ശ്രീമൂലം ക്ലബിലുമായിരുന്നു പരിശോധന.

◾തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് ഓം പ്രകാശിനും കൂട്ടുപ്രതികള്‍ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ പിടികൂടാനുള്ള നാലു പ്രതികള്‍ക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് ഇറക്കിയത്. ഓം പ്രകാശിനെ ഒരു മാസത്തിന് ശേഷവും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
കാറിൻറെ ഡോറിൽ തട്ടി വീണ യുവതി മരിച്ചു.
◾തൃശൂര്‍ പെരിഞ്ഞനത്ത് കാറിന്റെ ഡോറില്‍ തട്ടി വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരില്‍ അന്‍വറിന്റെ ഭാര്യ ജുബേരിയ (35) ആണ് മരിച്ചത്.

◾അമിത നിയന്ത്രണങ്ങളിലൂടേയും അധികാരത്തിന്റെ അടിച്ചമര്‍ത്തലുകളിലൂടേയും ജനാധിപത്യത്തെ ഞെരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയുടേയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജനന്‍ ഖാര്‍ഗെയുടേയും പാര്‍ലമെന്റിലെ പ്രസംഗം സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തതില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് എഐസിസിയുടെ പ്രതികരണം.

◾അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിയെ ഗവര്‍ണറായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്. ജസ്റ്റീസ് എസ് അബ്ദുള്‍ നസീറിനെ ഗവര്‍ണറായി നിയമിച്ചതു ജുഡീഷ്യറിക്കു ഭീഷണിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.

◾രാജ്യത്തിന്റെ ‘പത്തു ലക്ഷം കോടി രൂപ അദാനിക്കു നല്‍കി’യിരിക്കേ, ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മോദി ലോക്സഭയില്‍ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗമാണ്. ഒരു ചോദ്യത്തിനും മറുപടിയില്ല. ജനങ്ങളുടെ ചെലവില്‍ കോര്‍പറേറ്റുകള്‍ക്കു ശതകോടികളുടെ ലാഭമുണ്ടാക്കിക്കൊടുക്കുകയാണെന്നു തെലങ്കാന നിയമസഭയില്‍ പ്രസംഗിക്കവേ അദ്ദേഹം ആരോപിച്ചു.

◾1400 കിലോമീറ്ററുള്ള ഡല്‍ഹി -മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോഹ്ന -ദൗസ പാത നിലവില്‍ വരുന്നതോടെ ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം അഞ്ചു മണിക്കൂറില്‍നിന്ന് മൂന്നര മണിക്കൂറായി കുറയും. 12 മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്ക് എത്താവുന്ന പാതയാണു സജ്ജമാകുന്നത്.
പടക്കനിര്‍മാണ ശാലയ്ക്കു തീപിടിച്ച് മൂന്നു പേര്‍ മരിച്ചു
◾തമിഴ്നാട് തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപം പുതുക്കോവിലില്‍ പടക്കനിര്‍മാണ ശാലയ്ക്കു തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. പത്തിലധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

◾സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണെന്ന് സുപ്രീം കോടതി ചീഫ് ജസറ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചതോടെയാണ് പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതായത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്തുമാണ്.
പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം.
◾പ്രഥമ വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ ഏഴുവിക്കറ്റിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ആറ് ബോളുകള്‍ ശേഷിക്കേ വെറും മുന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറി കടന്നു. അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ 53 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.

WIN-WIN Result 13/02/2023
ഇന്നത്തെ ലോട്ടറി ഫലം.

1 st Prize :
Amount: ₹7,500,000/- 
WB383099  

Consolation Prize :
Amount: ₹8,000/-
WA383099 WC383099 WD383099 WE383099 WF383099 WG383099 WH383099 WJ383099 WK383099 WL383099 WM383099  

2 nd Prize : 
Amount: ₹500,000/-
WB195425  

3 rd Prize :
Amount: ₹100,000/- 
WA900511 WB210184 WC864857 WD963990 WE206684 WF935333 WG579290 WH790034 WJ866185 WK730116 WL206874 WM278667  

4 th Prize : 
Amount: ₹5,000/-
0155 0761 1098 2717 4774 5170 5645 6203 6807 6853 7139 7322 7895 9198 9311 9370 9441 9908  

5 th Prize : 
Amount: ₹2,000/-
2634 2727 3036 5056 5141 6012 7206 7290 7758 7843  

6 th Prize : 
Amount: ₹1,000/-
0759 2125 2165 2404 2722 2749 3333 4384 6011 6172 6280 7303 8037 9214  

7 th Prize :
Amount: ₹500/-
0003 0123 0146 0241 0436 0517 0543 0780 0802 0883 1146 1339 1584 1614 1852 2062 2100 2195 2202 2340 2432 2466 2572 2683 2737 2866 2974 2996 3487 3528 3700 3791 3842 3927 3964 3986 4002 4047 4122 4372 4546 4892 5125 5178 5180 5183 5336 5360 5465 5514 5560 5609 5708 5752 5822 5922 5936 5952 6319 6358 6387 6405 6588 6701 6772 6828 7061 7310 7350 7668 7916 7988 8101 8108 8481 8880 8961 9322 9334 9513 9783 9993  

8 th Prize :
Amount: ₹100/-
0051 0085 0156 0231 0352 0497 0775 0779 0956 0978 0982 1153 1155 1199 1239 1416 1418 1471 1689 1757 2183 2277 2278 2419 2438 2529 2566 2621 2684 2850 2925 2952 2963 3121 3152 3174 3237 3272 3281 3325 3356 3428 3490 3565 3665 3691 3729 3773 3844 3856 3955 3969 3992 4005 4017 4048 4252 4319 4325 4362 4465 4520 4595 4839 4841 4938 5054 5092 5093 5137 5321 5462 5578 5616 5734 5885 5987 6027 6170 6220 6249 6397 6423 6679 6737 6852 6861 7025 7090 7250 7455 7738 7769 7976 7992 8028 8043 8149 8163 8328 8449 8456 8458 8560 8585 8728 8772 8781 8830 8935 8974 8975 9014 9030 9034 9235 9247 9266 9384 9538 9617 9631 9765 9883 9891 9974  

AKSHAYA Result 12/02/2023
ഇന്നലത്തെ ലോട്ടറി ഫലം.

1 st Prize :
Amount: ₹7,000,000/-
AM778890  

Consolation Prize :
Amount: ₹8,000/-
AA778890 AB778890 AC778890 AD778890 AE778890 AF778890 AG778890 AH778890 AJ778890 AK778890 AL778890  

2 nd Prize : 
Amount: ₹500,000/- 
AE534209  

3 rd Prize :
Amount: ₹100,000/- 
AA748565 AB279084 AC252259 AD892097 AE747502 AF504134 AG504904 AH792335 AJ569820 AK513214 AL140698 AM464837  

4 th Prize :
Amount: ₹5,000/-
0096 0952 1070 1424 1879 3549 3784 4289 4496 4769 5111 5391 5442 5511 5696 6926 9528 9537  

5 th Prize : 
Amount: ₹2,000/-
0178 0726 2458 2859 3026 5938 9295  

6 th Prize :
Amount: ₹1,000/-
0550 0658 0769 0970 1337 1361 1666 2156 3001 3108 3298 4438 4789 5519 6527 6639 7064 7500 7668 7725 8044 8404 8824 9037 9428 9767  

7 th Prize : 
Amount: ₹500/-
0118 0224 0500 0899 0922 0968 1011 1139 1279 1590 2149 2205 2326 2394 2491 2542 2744 2779 2792 2823 3117 3157 3265 3297 3347 3465 3537 3567 3633 3643 3897 4084 4162 4287 4482 4547 4557 4747 4897 4969 4997 5126 5138 5140 5183 5208 5272 5851 6122 6273 6407 6600 6656 6951 7228 7235 7279 7503 7658 7682 7952 8042 8221 8372 8445 8449 8791 9211 9539 9600 9643 9702  

8 th Prize :
Amount: ₹100/-
0061 0082 0161 0184 0215 0225 0274 0357 0507 0513 0544 0589 0626 0735 0853 1086 1502 1584 1595 1624 1792 1913 2037 2070 2094 2222 2341 2399 2400 2588 2652 2659 2678 2866 2871 2887 3006 3048 3315 3602 3746 3776 3965 3980 4010 4135 4306 4308 4331 4461 4473 4571 4626 4628 4683 4823 4844 4922 5004 5019 5053 5064 5072 5131 5200 5220 5244 5290 5424 5467 5666 5682 5805 5840 6017 6081 6203 6347 6419 6838 6866 6917 6947 7008 7132 7162 7287 7335 7369 7407 7424 7578 7602 7657 7663 7782 7807 7919 8143 8222 8269 8387 8466 8505 8515 8614 8819 8871 9193 9222 9282 9417 9485 9495 9504 9509 9636 9819 9822 9838 9913 9933 9977  

Type settings-KURIAKOSE NIRANAM 


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.