ഏറ്റവും പുതിയ വാർത്തകൾ വായിക്കാം
|JACOB CHERIAN|
മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന തോണ്ടറക്കടവിലെ മൺപുറ്റ് നീക്കം ചെയ്യണം-വിക്ടർ ടി തോമസ്.
◾പത്തനംതിട്ട ചെറിയ മഴക്കാലത്ത് പോലും മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിനു കാരണമാകുന്ന ആറിന് കുറുകെയുള്ള തോണ്ടറക്കടവിലെ മണൽപുറ്റ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിമലയാറ്റിലെ തൊണ്ടറക്കടവിൽ നദിക്ക് മുകളിലുള്ള മണൽ പുറ്റിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിക്ടർ. മൂന്ന് ദശാബ്ദ കാലം മുമ്പ് തിരുവല്ല പബ്ലിക് സ്റ്റേഡിയം നിർമ്മാണത്തിന് ആവശ്യമായ മണൽ എടുക്കുന്നതിനായി വന്ന മണ്ണുമാന്തിയന്ത്രം തൊണ്ടറ കടവിലെ മണൽ പുറ്റ് കാരണം കടന്നുവരുവാൻ പ്രയാസപ്പെട്ടിരുന്നു. അന്ന് ആറിന്റെ തെക്കുവശത്ത് ഡ്രൈജിംഗ് നടത്തിയാണ് യന്ത്രം മറുവശത്തേക്ക് കടത്തിവിട്ടത്. അതിനുശേഷം ഉണ്ടായ വെള്ളപ്പൊക്കങ്ങളും പ്രളയവും മൂലം ഈ ഭാഗത്ത് വീണ്ടും തടികളും മറ്റും വന്ന് അടിഞ്ഞ് മണൽ കുന്നു കൂടിയിരിക്കുകയാണ്. ഈ മണൽ പൂറ്റിന് മുകളിൽ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നു. ഈ മണൽ പുറ്റ് അടിയന്തരമായി നീക്കം ചെയ്യാത്തപഷം ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ഈ പ്രദേശം വെള്ളത്തിനടിയിലാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.
◾സാഹിത്യ സാംസ്കാരിക സംഘടനയായ ട്രാവൻകൂർ കൾച്ചറൽ ആൻറ് ലിറ്റററി സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല വൈ.എം.സി.എ ഹാളിൽ ഇന്ന് വൈകിട്ട് 4ന് "സൈബർ കാലത്തെ മലയാളി " എന്ന വിഷയത്തെ അധികരിച്ച് ശാസ്ത്ര ഗവേഷകനും, എഴുത്തുകാരനുമായ എതിരൻ കതിരവൻ പ്രഭാഷണം നടത്തും.ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്യും.റിട്ട. അദ്ധ്യാപകനും, പരിസ്ഥിതി പ്രവർത്തകനുമായ ബാലകൃഷ്ണൻ നായരെ ചടങ്ങിൽ ആദരിക്കും.
തിരുവല്ല വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ബാലകലാമേള നടന്നു.
◾പുഷ്പഗിരി ഹോസ്പിറ്റൽ സി.ഡി.സി ഡോ.മഞ്ജു ജോർജ്ജ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.വൈ.എം.സി.എ പ്രസിഡൻ്റ് ഷിബു പുതുക്കേരിൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻക്ലിൻ, ജോയി ജോൺ, ടി.സി. ജേക്കബ്, പ്രൊഫ.പ്രസാദ് തോമസ് കോടിയാട്ട് ,ലിജോ ജോസ്, ജോർജ്ജ് വറുഗീസ്, ഇ.എ.ഏലിയാസ്, തോമസ് വറുഗീസ്, ജോർജ്ജ് മാത്യു എന്നിവർ പ്രസംഗിച്ചു
പത്തനംതിട്ട ജില്ലയില്‍ 10,31,218 വോട്ടര്‍മാര്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകൾ
◾അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്ളത് 10,31218 വോട്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയെ അപേക്ഷിച്ച് 1,9,531 വോട്ടര്‍മാരുടെ കുറവാണുള്ളത്. 5,42,665 സ്ത്രീ വോട്ടര്‍മാരും 4,88,545 പുരുഷ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്ളത്. എട്ടു ഭിന്നലിംഗ വിഭാഗക്കാരും ജില്ലയില്‍ നിന്ന് ഉണ്ട്. 5,779 വോട്ടര്‍മാരാണ് പുതുതായി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.2,227 പ്രവാസി വോട്ടര്‍മാരാണുള്ളത്. ആറന്മുളയില് നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്ളത്. 728 പേര്. തിരുവല്ലയില്‍ നിന്ന് 520 ഉം, റാന്നി 362 ഉം, കോന്നി 325 ഉം, അടൂര്‍ 292 ഉം പ്രവാസി വോട്ടര്‍മാരുണ്ട്.
തിരുവല്ലയില്‍ ആകെ 2,07,509 വോട്ടര്‍മാര്‍ ഉള്ളതില്‍ 98,600 പുരുഷന്മാരും 1,08,908 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. റാന്നിയില്‍ ആകെ 1,88,837 വോട്ടര്‍മാര്‍ ഉള്ളതില്‍ 90,943 പുരുഷന്മാരും 97,892 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന രണ്ടുപേരും ഉള്‍പ്പെടുന്നു.
ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ വിജലൻസ് റെയ്ഡ്.
◾ഇന്നലെ വൈകിട്ട് കോട്ടയം വിജിലൻസ് യൂനിറ്റ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഓഫീസിലെ ഉദ്യോഗസ്ഥയുടെ പക്കൽ നിന്നും 2,600 രൂപയും, ഏജന്റെന്മാരിൽ നിന്നും 31,600 രൂപയും പരിശോധനയിൽ പിടിച്ചെടുത്തു. ഏജൻറന്മാരായ വി വി ബിജുവിന്റെ പക്കൽ നിന്നും 26,100 രൂപയും, പി.പി. ജയലാലിൽ നിന്നും 10,000 രൂപയുമാണ് പിടിച്ചെടുത്തത്. വിജിലൻസ് ഡി.വൈ.എസ്.പി രവികുമാർ, ഇൻസ്പക്ടർ ഗിരീഷ്, എസ്.ഐമാരായ പ്രസാദ്, ജോൺസൺ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ, സിവിൽ പോലീസ് ഓഫീസറന്മാരായ അനിൽ.കെ.സോമൻ, സൂരജ്, സുരേഷ് എന്നിവർ എസ്.പി യോടൊപ്പമുണ്ടായിരുന്നു
നിർധനരായ രോഗികൾക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം നടത്തി.
◾പരുമല : ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സ്, ലയൺസ് ക്ലബ് ഓഫ് തിരുവല്ല എയ്ഞ്ചൽസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം നടന്നു. പരുമല പി എച്ച് സി യിൽ നടന്ന ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. ആറു മാസത്തേക്കുള്ള ഡയാലിസിസ് കിറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്.
കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ട്രാവൻകൂർ എമിറേറ്റ്സ് പ്രതിനിധി പ്രശാന്ത് വിദ്യാധരൻ സ്വാഗതം ആശംസിച്ചു.ആർ വെങ്കിടാചലം, ശിവദാസ് യു പണിക്കർ, സജി എബ്രഹാം സാമുവൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോബിൻ പരുമല സോജിത് സോമൻ, കടപ്ര പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ലക്ഷ്മി ദിവാകർ, മേഴ്സി എബ്രഹാം മാർട്ടിൻ ഫ്രാൻസിസ്, പിസി ചാക്കോ, സുരേഷ് കുറുപ്പ് ജോർജ് തോമസ് എന്നിവർ സംസാരിച്ചു
നിര്യാതനായി.
◾റയിൽവേ റിട്ട. ഉദ്യോഗസ്ഥൻ തിരുവല്ല കുറ്റൂർ -തെങ്ങേലി വെൺപാല വീട്ടിൽ വി.എ.ഏബ്രഹാം (മാത്തുക്കുട്ടി - 81) നിര്യാതനായി. സംസ്കാരം 8 ഞായർ ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തെങ്ങേലി സെൻറ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.
ഭാര്യ.. വെൺപാല തച്ചുവേലിൽ കുന്നേൽ കുടുംബാംഗം പരേതയായ അച്ചാമ്മ. മക്കൾ: കേണൽ സുനിൽ ഏബ്രഹാം, സുധ (അദ്ധ്യാപിക - പാറ്റ്ന)മരുമക്കൾ: ഡോ.അജീഷ, എബി മാത്യു (സി.ബി.ഐ - പാറ്റ്ന )ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന്.
◾തമിഴ്നാട് സ്വദേശിനി പത്മയെ ഇലന്തൂരിൽ കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് സമർപ്പിക്കും. മുഖ്യ പ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുള കേസിൽ 150 സാക്ഷികളാണുള്ളത്. ഒന്നാം പ്രതി ഷാഫിയും, രണ്ടും മൂന്നും പ്രതികളായി പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊലപാതകം, ഗൂഡാലോചന,തട്ടിക്കൊണ്ടു പോകൽ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് പ്രതികളിൽ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂർവ്വങ്ങളിൽ അപൂർവമായ കേസാണിതെന്ന് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നു
സാക്ഷ്യപത്രം സമർപ്പിക്കണം.
◾കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത വിധവാ, അവിവാഹിത പെന്ഷന് ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ജനുവരി 15 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു
എരുമേലി ചന്ദനക്കുടം പേട്ടതുള്ളൽ ഒരുക്കങ്ങൾ പൂർത്തിയായി.
◾ജനുവരി 10, 11 തീയതികളിൽ നടക്കുന്ന എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവയുടെ ഒരുക്കങ്ങളാണ് പൂർത്തിയായത്. 10 ന് വൈകിട്ട് 4 ന് ജമാഅത്ത് ഭാരവാഹികൾ, ദേവസ്വം ബോർഡ് അമ്പലപ്പുഴ- ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ എന്നിവരുടെ സംയുക്ത സൗഹൃദ സംഗമം എരുമേലി പള്ളി ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 6ന് പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘടനം ചെയ്യും. തുടർന്ന് ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച് ചരള, പേട്ട കവല, കൊച്ചമ്പലം, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11.50 ന് വലിയമ്പലത്തിലെത്തി സ്വീകരണം ഏറ്റുവാങ്ങും. ഇതിനു ശേഷം പോലീസ് സ്റ്റേഷനിലെ സ്വീകരണം വാങ്ങി കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ടി.ബി.റോഡ് 'ചെമ്പകത്തുങ്കൽ പാലം കടന്ന് പുലർച്ചെ 2.30 ന് പള്ളിയങ്കണത്തിൽ സമാപിക്കും.രണ്ടാനകളാണ് ഘോഷയാത്രയിൽ പങ്കെടുക്കുക. ചെണ്ടമേളം, ബാൻഡ്സെറ്റ്, ശിങ്കാരിമേളം, കഥകളി എന്നിവ ഘോഷയാത്രയ്ക്ക് മികവേകും. പേട്ടതുള്ളൽ അമ്പലപ്പുഴ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ 10.30 ന് ആരംഭിക്കും.200 പേർ പങ്കെടുക്കുന്ന പേട്ടതുള്ളൽ ഉച്ചക്ക് 1 മണിക്ക് അമ്പലപ്പുഴ സംഘം ധർമ്മശാസ്ത ക്ഷേത്രത്തിൽ പ്രവേശിക്കും. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ച് വൈകിട്ട് 6.30ന് ക്ഷേത്രത്തിൽ പ്രവേശിക്കും.
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവിന് 10 വർഷം കഠിനതടവ്.
◾സംശയരോഗത്തെ തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച പത്തനംതിട്ട ചെന്നീർക്കര പ്രക്കാനം വല്യവട്ടം തുണ്ടിയിൽ രതീഷിനെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ജഡ്ജി പി.പി.പൂജ 10 വർഷം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. 2016 ജനവരി 13ന് വൈകിട്ട് 6.50നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓമല്ലൂർ ചന്തയ്ക്ക് സമീപമുള്ള അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഭാര്യ രഞ്ജുവിന്റെ മുഖത്ത് പ്രക്കാനം ജംഗ്ഷനിൽ വച്ചാണ് ഹോട്ടൽ ജീവനക്കാരനായ രതീഷ് ആസിഡ് ഒഴിച്ചത്.രതീഷിന്റെ നിരന്തരമുള്ള ഉപദ്രവം സഹിക്കാനാവാതെ പിണക്കത്തിലായ ഭാര്യ സ്വന്തം വീട്ടിൽ പോകാനിറങ്ങിയപ്പോഴാണ് പ്രതി ആസിഡ് ഒഴിച്ചത്.ഇതേ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രഞ്ജുവിനെ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശബരിമല സന്നിധാനത്ത് വെടിപ്പുരയ്ക്ക് തീപിടിച്ച അപകടത്തിൽ പൊള്ളലേറ്റ യാൾ മരിച്ചു.
◾ചികിത്സയിലായിരുന്ന ചെറിയനാട് തോന്നയ്ന്നൽ ചേറ്റുവശ്ശേരി വടക്കേതിൽ എ.ആർ.ജയകുമാ(47)റാണ് മരിച്ചത്.സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന
നിറയ്ക്കുന്നതിനിടെയാണ് ജയകുമാർ ഉൾപ്പടെ മൂന്ന് പേർക്ക് പൊള്ളലേറ്റിരുന്നു
ഇതിൽ ചെങ്ങന്നൂർ സ്വദേശികളായ രജീഷ്, അമൽ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മൂവർക്കും ചികിത്സ നൽകി വന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നത്.'ലിസ് ജയ്മോൻ ജേക്കബ് - മിസ് കേരള 2022
◾കോട്ടയം സ്വദേശിനി ലിസ് മിസ് കേരള 2022-ായി തെരഞ്ഞെടുക്കപ്പെട്ടു.
ഗുരുവായൂർ സ്വദേശിനി ശംഭവിയാണ് റണ്ണർ അപ്പ്.
ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട 17 പേർ തിരികെ പാർട്ടിയിലെത്തി.
◾പാർട്ടിയിലേക്ക് തിരിച്ചെത്തിയ കാശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്' മുൻപി.സി.സി അദ്ധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയിദ് എന്നിവർ ഉൾപ്പടെയുള്ള 17 നേതാക്കളെ ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നെ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതിലൂടെ തനിക്ക് സംഭവിച്ചതെന്ന് താരാ ചന്ദും, ജനങ്ങളോട് മാപ്പ് പറയുന്നതായും ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നതായും പീർ സാദാ മുഹമ്മദ് സയിദും പറഞ്ഞു.
കുടുംബാംഗങ്ങളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
◾തിരുവനന്തപുരം കഠിനംകുളം സ്വദേശി രമേശ്, ഭാര്യ സുലജ, മകൾ രേഷ്മ എന്നിവരെയാണ് ഇന്നലെ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസമാണ് രമേശ് നാട്ടിലെ വീട്ടിലെത്തിയത്.
ചാൻസർ ബിൽ രാഷ്ട്രപതി ദ്ദവനിലേക്ക്
◾ചാൻസർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാൻ ഗവർണർക്ക് നിയമോപദേശം.ഇതേ തുടർന്ന് ബിൽ രാഷ്ട്രപതിക്ക് വിടാൻ രാജ്ഭവൻ ഒരുക്കം തുടങ്ങി.
വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം കൈക്കൊള്ളാനാവില്ലെന്ന നിലപാടിലാണ് ഗവർണർ.
14 സർവ്വകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കം ചെയ്യുന്നതാണ് ബിൽ. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ബിൽ വിട്ടാൽ ഇതിന്മേൽ തീരുമാനം വൈകാനാണ് സാധ്യത. എന്നാൽ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് ഗവർണറുടെ നടപടിയെങ്കിൽ കോടതിയെ സമീപിക്കാനും സർക്കാരിന്റെ ആലോചനയിലുണ്ട്.
കാലിക്കറ്റ് വി.സിയെ പുറത്താക്കാൻ ക്വാവാറണ്ടോ ഹർജി.
◾സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമനം ലഭിച്ച കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം ഡോ.ടി.മുഹമ്മദാലി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പാകെ ഹർജി നൽകിയത്.ഹർജി സ്വീകരിച്ചതോടെ എതിർകക്ഷി കാലിക്കറ്റ് വി.സിക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാൻ ഉത്തരവായി.
NIRMAL Result 07/01/202
KARUNYA Result 07/01/2023
1 st Prize :
Amount: ₹80,00,000/-
KX225885
Consolation Prize :
Amount: ₹8,000/-
KN225885 KO225885 KP225885 KR225885 KS225885 KT225885 KU225885 KV225885 KW225885 KY225885 KZ225885
2 nd Prize :
Amount: ₹5,00,000/-
KW755406
3 rd Prize :
Amount: ₹100,000/-
KN688850 KO904578 KP443030 KR730409 KS880655 KT216155 KU840837 KV155510 KW800404 KX174910 KY110558 KZ789676
4 th Prize :
Amount: ₹5,000/-
0422 0672 1155 1429 2376 2439 3284 4135 4306 4350 5164 5826 6272 6513 7578 7928 8828 9812
5 th Prize :
Amount: ₹2,000/-
0418 1208 1916 3800 4856 6129 7203 7626 9541 9703
6 th Prize :
Amount: ₹1,000/-
1508 1702 3783 4248 4561 4957 5020 5315 5697 5808 6098 7419 8149 9025
7 th Prize :
Amount: ₹500/-
0063 0356 0556 0780 0783 0794 0955 1054 1084 1226 1266 1313 1606 1650 1956 2010 2154 2529 2621 2684 2736 2889 2984 2997 3016 3100 3164 3492 3593 3654 3659 3668 3696 3720 3739 3806 3852 3855 3966 4025 4044 4319 4381 4496 4803 4852 4998 5155 5381 5867 5987 6054 6699 6905 7024 7095 7356 7388 7533 7571 7756 7757 7761 7858 7878 7920 8012 8022 8211 8252 8396 8401 8613 9003 9059 9132 9238 9247 9561 9745
8 th Prize :
Amount: ₹100/-
0108 0254 0371 0470 0485 0516 0569 0835 0902 0908 0911 0942 1027 1030 1214 1248 1310 1337 1371 1467 1541 1550 1716 1732 1796 2128 2265 2402 2427 2465 2468 2516 2527 2651 2778 2881 2896 2914 3048 3051 3096 3112 3204 3248 3533 3651 3790 3931 3967 4024 4049 4075 4096 4137 4249 4380 4410 4458 4642 4842 4889 4912 5138 5182 5243 5429 5431 5441 5622 5648 5736 5741 5927 5993 6005 6014 6116 6173 6278 6497 6501 6672 6704 6837 6902 7053 7119 7153 7211 7226 7369 7400 7409 7651 7665 7677 7794 7860 8145 8278 8317 8416 8431 8468 8533 8692 8790 8900 9043 9146 9190 9214 9229 9375 9417 9443 9569 9647 9697 9751 9753 9935 9967 9987
Type settings-KURIAKOSE NIRANAM
Comments
Post a Comment
Thanks