ഏറ്റവും പുതിയ വാർത്തകൾ.
|JACOB CHERIAN|
Breaking News
തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ശ്യാം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അരുൺകുമാർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.
പുഷ്പമേളയോട് അനുബന്ധിച്ച് തിരുവല്ലയിൽ ചിത്രരചന മത്സരം.
◾തിരുവല്ല ഹോൾട്ടി കൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 29 വരെ തിരുവല്ല മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും .ജനുവരി രണ്ടിന് കുറ്റപ്പുഴ മാർത്തോമാ റസിഡൻഷ്യൽ സ്കൂളിൽ രാവിലെ 9 മുതൽ 12 വരെ ചിത്രരചനാ മത്സരങ്ങൾ നടക്കും.എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വിവിധ തലങ്ങളിലാണ് മത്സരം നടക്കുക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രത്തോടും നേരിട്ട് വരുന്നവർ വയസ് തെളിയിക്കുന്ന ഐ ഡി കൊണ്ടുവരേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 9961593744, 9446355089 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.അഡ്വ. മാത്യു . ടി. തോമസ് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്യും .സൊസൈറ്റി പ്രസിഡണ്ട് ബിജു ലങ്കാഗിരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ടി. ജയിംസ്, ഇ.സി മാത്യു, ടി കെ സജീവ് , സാം ഈപ്പൻ,ഏലിയാസ് , ജയകുമാർ വള്ളംകുളം, മേരി മാത്യു. തുടങ്ങിയവർ പ്രസംഗിക്കും.
മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്ച.
◾ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്കു സംസ്കരിക്കും. നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 95 കാരനായ അദ്ദേഹം എട്ടു വര്‍ഷം കത്തോലിക്കാ സഭയെ നയിച്ചു. 2013 ല്‍ സ്ഥാനത്യാഗം ചെയ്ത് വിശ്രമത്തിലായിരുന്നു.
◾പതിനാറാം വയസില്‍ നിര്‍ബന്ധപൂര്‍വം ഹിറ്റ്ലറുടെ നാസി വ്യോമസേനാംഗമാകേണ്ടി വന്ന ബാലന്. തടവറകളിലും യുദ്ധമുഖത്തും കണ്ടതു ക്രൂര പീഡനങ്ങളും ചോരപ്പുഴയും. ഈ കാഴ്ചകളാണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന ജര്‍മന്‍കാരനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ദൈവവഴിയിലേക്കു നയിച്ചത്. അമേരിക്കന്‍ സൈന്യം പിടികൂടി യുദ്ധത്തടവുകാരനാക്കി.മോചിതനായ ശേഷം 1945 ല്‍ റാറ്റ്സിംഗര്‍ വൈദികനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നു. 1951 ല്‍ വൈദികനായി.1962 ല്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉപദേശകനായി. 1977 ല്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായി. 1981 നവംബറില്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി. ജോണ്‍ പോള്‍ രണ്ടാമന്റെ വലംകൈയായി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ വിയോഗശേഷം 2005 ല്‍ മാര്‍പാപ്പയായി. 2013 ല്‍ സ്ഥാനത്യാഗം ചെയ്ത് പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറി.
തിരുവനന്തപുരത്തുനിന്ന് ഇനി പകൽ സ്ലീപ്പർ ടിക്കറ്റ് നൽകില്ല.
◾തിരുവനന്തപുരം ഡിവിഷനിലെ ട്രയിനുകളിൽ ഇനി മുതൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകില്ല.തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്ക് മാത്രമാണ് ഇത് ബാധകം. റിസർവേഷൻ സീറ്റുകൾ പകൽ സ്ലീപ്പർ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പകൽ സ്ലീപ്പർ ടിക്കറ്റുകൾ നിർത്തലാക്കിയത്. എന്നാൽ തിരുവനന്തപുരത്തേക്കുള്ള ട്രയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റുകൾ തുടരും.കൂടാതെ തിരുവനന്തുരത്തു നിന്നുള്ള പകൽ ട്രയിനുകളിൽ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകും.
റേഷൻ കടകളുടെ പ്രവർത്തന സമയം ജനുവരി മാസം
തിരുവനന്തപുരംഃ 2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും.മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും
2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.
വീരശൈവ മഹാസഭ വാർഷിക പൊതുയോഗം
മാന്നാർ: മാന്നാർ വീരശൈവ മഹാസഭയുടെ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും ഇന്ന് വൈകുന്നേരം മൂന്നിന് മാന്നാർ സഹകരണ ബാങ്ക് ഹാളിൽ നടക്കും. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിക്കും. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.ആർച്ച, ജില്ലാ സ്കൂൾ കലോത്സവത്തിൽ പരിചമുട്ട്കളിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ടീമംഗം അമൃതേഷ്, സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ ആർട്ട് ചാമ്പ്യൻ അഭിരാമി എന്നിവരെ ചടങ്ങിൽ ആദരിക്കും.
◾ആലപ്പുഴ: ആലപ്പുഴ തലവടിയിൽ പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീർമുക്കം റോഡിൽ വെച്ച് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്. ജീപ്പിൽ പൊലീസ് ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
◾സജി ചെറിയാന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു നിയമതടസമുണ്ടോയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം തേടി. കോടതിയിലുള്ള കേസ് തീര്‍പ്പാകാത്തതിനാലാണ് ഗവര്‍ണര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലിനോട് നിയമോപദേശം തേടിയത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് ഗവര്‍ണറുടെ നടപടി.
പമ്പാനദിയിൽ നീരൊഴുക്ക് കൂട്ടാൻ മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശം.
◾ശബരിമല തീർത്ഥാടകർക്കായി പമ്പാനദിയിൽ ജലനിരപ്പ് നിലനിർത്തുന്നതിനും, നദിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കുള്ളാറിലെ വെള്ളം പമ്പയാറ്റിലേക്ക് പമ്പ് ചെയ്ത് നീരൊഴുക്ക് കൂട്ടാനാണ് മന്ത്രിയുടെ നിർദ്ദേശം. ഇടവിട്ട് ക്ലോറിനേഷൻ നടത്തി ജലം ശുചീകരിക്കണമെന്നും പറയുന്നു. പമ്പയിലും, എരുമേലിയിലും, ശബരിമലയുടെ പരിസര പ്രദേശങ്ങളിലും തീർത്ഥാടകർ ഉപയോഗിക്കുന്ന കുടിവെള്ളം ആരോഗ്യ പ്രവർത്തകരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃത്യമായി പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
◾പോലീസ് നട്ടെല്ല് പണയം വച്ചതിനാലാണ് സജി ചെറിയാനെ മന്ത്രിയാക്കുന്ന കാഴ്ച കേരളത്തിനു കാണേണ്ടി വരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. കേസ് അട്ടിമറിക്കാന്‍ ഭരണതലത്തിലും സി പി എം നേതൃതലത്തിലും വന്‍ ഗൂഢാലോചന നടന്നു. പ്രത്യക്ഷത്തില്‍ തെളിവുകളുണ്ടായിട്ടും തെളിവില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണ്. വേണുഗോപാല്‍ പറഞ്ഞു.
◾ആലപ്പുഴ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പുത്തൻ ഉണർവും സാഹസിക വിനോദവും പകർന്ന് നൽകാനായി സ്ഥാപിച്ച സീ വ്യൂ പാർക്ക് ഇന്ന് വൈകിട്ട് പൊതുജനങ്ങൾക്ക് സമർപിക്കും. സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ് സൈക്കിൾ, കാർണിവൽ ഗയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ,ലെഗ് പെഡൽ ബോട്ട്, വാട്ടർ റോളർ, കയാക്കിങ്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ലേസർ ഷോ,
ഫ്ലോട്ടിംഗ് ഷോപ്പുകൾ, ലഘുഭക്ഷണ ശാലകൾ എന്നിവയടക്കം ഇവിടെ സജ്ജമാണ്. ഇന്ന് ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.
◾ലക്ഷദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകളിലും നിരോധനാജ്ഞ. ലക്ഷദ്വീപിലെ 36 ദ്വീപുകളില്‍ പത്തു ദ്വീപുകളില്‍ മാത്രമാണു ജനവാസം. മറ്റു ദ്വീപുകളില്‍ പ്രവേശിക്കുന്നതു നിരോധിച്ചുകൊണ്ട് കളക്ടര്‍ ഡോ. രാകേഷ് മിന്ഹാന്സാണ് ഉത്തരവിറക്കിയത്. തന്ത്രപ്രധാന മേഖലയില്‍ കടല്‍കൊള്ളക്കാരും തീവ്രവാദികളും തമ്പടിക്കുന്നതു തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ തുടരും
◾ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷന്‍ കടകള്‍ ഏഴു ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരിയിലും തുടരും.
◾അട്ടപ്പാടി ചുരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ഒമ്പതാം വളവിലെ ടൈല്‍ പാകല്‍ പൂര്‍ത്തിയായതിനാല്‍ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം ചൊവ്വാഴ്ച വരെ തുടരും.
അന്ധവിശ്വാസവും, അനാചാരങ്ങളും നേരിടുന്നതിൽ ശ്രീനാരായണ ഗുരു മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
◾ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരുന്ന പ്രവണതയാണ് അടുത്ത കാലത്ത് കാണുന്നത്. അന്ധവിശ്വാസം മനുഷ്യനെ ക്രമിനലാക്കി മാറ്റുന്നതിന് ഉദാഹരണമാണ് അടുത്തിടെ നരബലി സംഭവത്തിലൂടെ നാം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്താൻ ആലോചിച്ചു വരികയാണ്.
◾പുതുവല്‍സരം ആഘോഷിച്ചു കേരളവും. കോവളത്തും കൊച്ചിയിലും കോഴിക്കോട് ബീച്ചിലും വമ്പന്‍ ആഘോഷ പരിപാടികളാണ് ഒരുക്കിയത്. എല്ലാ നഗരങ്ങളിലും വിവിധ ഹോട്ടലുകളുടേയും ക്ലബുകളുടേയും നേതൃത്വത്തില്‍ ആഘോഷങ്ങളുണ്ടായി. നൃത്തഗാന പരിപാടികള്‍ ഒരുക്കിയും പൂത്തിരി കത്തിച്ചും പാപ്പാഞ്ഞിക്കു തിരികൊളുത്തിയുമാണ് പുതുവല്‍സരത്തെ വരവേറ്റത്.
◾ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ ദുഖം പ്രകടിപ്പിച്ച് കത്തോലിക്കാ പള്ളികളില്‍ ആചാരപരമായി പള്ളിമണി മുഴക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതു സംബന്ധിച്ചു നിര്‍ദേശം നല്കി.
◾ടൈറ്റാനിയം ജോലി തട്ടിപ്പു കേസില്‍ അറസ്റ്റിലായ ശ്യാംലാലാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്ന് ഡിജിപി. ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന് തമ്പിയുടെ സഹപാഠിയാണ് ശ്യാംലാല്‍. ശ്യാംലാലിന്റെ ഫോര്‍ച്യൂണര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാട്ടാനയുടെ ആക്രമത്തിൽ യുവതി കൊല്ലപ്പെട്ടു.
◾കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ യുവതി ഭര്‍ത്താവിനും മറ്റു തൊഴിലാളികള്‍ക്കും മുന്നില്‍വച്ചു കൊല്ലപ്പെട്ടു. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കന്യാകുമാരി ജില്ലയുടെ ഭാഗമായ കടുക്കറക്കു സമീപം ചിറ്റാറിലാണു സംഭവം. ജ്ഞാനവതി(48)യാണ് കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ റബ്ബര്‍ തോട്ടത്തില്‍ ആണ് സംഭവം.
◾രണ്ടാഴ്ച മുമ്പ് ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ കോഴിക്കോട് വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) മദീനയിലെ ആശുപത്രിയില്‍ മരിച്ചു. മക്കയില്‍ ഉംറ നിര്‍വഹിച്ചശേഷം മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
◾കിളിമാനൂര്‍ നഗരൂരില്‍ ഭര്‍ത്താവിന്റെ മരണത്തിനു പിറകേ ഭാര്യയും മരിച്ചു. കുന്നിന്‍കുളങ്ങര അമൃതാഭവനില്‍ ആര് മണികണ്ഠന് (60), ഭാര്യ എസ് സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
◾ആറ്റിങ്ങല്‍ ഇളമ്പ സര്‍ക്കാര്‍ സ്കൂളിലെ എന്‍എസ്എസ്, എസ്പിസി ക്യാമ്പില്‍ പങ്കെടുത്ത 13 വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. ആറ്റിങ്ങല്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ആലപ്പുഴയിൽ അതിഥി തൊഴിലാളി അപകടത്തിൽ മരിച്ചു.
◾ആലപ്പുഴയില്‍ സമാന്തര ബൈപാസ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി രാജ്കുമാര് ശര്‍മ (22) ആണ് മരിച്ചത്.
◾കാസര്‍ഗോഡ് ചെര്‍ക്കളയില്‍ സ്വകാര്യ ബസിടിച്ചു നാലു വയസുകാരന് മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു അപകടം.
◾എറണാകുളം പെരുമ്പാവൂരില്‍ കടയുടെ സെക്യൂരിറ്റി ജീവനക്കാരന് മരിച്ച നിലയില്‍. വളയന്‍ചിറങ്ങര സ്വദേശി രാമചന്ദ്രന് ആണ് മരിച്ചത്. തൊട്ടടുത്ത പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ ഇയാളുടെ ശരീരത്തില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അവിവാഹിതനാണ്.
◾സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതികളുമായി ചങ്ങാത്തമുണ്ടാക്കി നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്ത വിരുതന് തൃശൂരില്‍ പിടിയില്‍. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് മിര്ഷാദിനെ(24) യാണ് അറസ്റ്റു ചെയ്തത്.
◾മേലൂര്‍ കുന്നപ്പിള്ളിയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന 35 ഗ്രാം എംഡിഎംഎയുമായി കുന്നപ്പിള്ളി സ്വദേശി ഷാജിയെയാണ് കൊരട്ടി പൊലീസ് പിടികൂടി.
◾കാസര്‍ഗോഡ് പാലാ വയല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ വെടിക്കെട്ടിനിടെ അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
◾ഇടുക്കി വണ്ണപ്പുറത്തിനു സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയില്‍ യുവാവ് കൊക്കയില്‍ വീണു മരിച്ച നിലയില്‍. പോത്താനിക്കാട് സ്വദേശി ജീമോന്‍ കല്ലുങ്കല്‍ (35) ആണ് മരിച്ചത്.
◾ഇരുപതോളം മോഷണക്കേസുകളില്‍ പ്രതി പൊലീസിന്റെ പിടിയില്‍. അടൂര്‍ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പോസ്റ്റ് ഓഫീസ്: പലിശ നിരക്ക് വർധിപ്പിച്ചു.
◾പോസ്റ്റോഫീസ് നിക്ഷേപങ്ങളുടേ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്നു നിലവില്‍ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചു.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ വിമര്‍ശകനായ റഷ്യക്കാരനെ ഒഡീഷയില്‍ കാണാതായി. പുടിന്റെ വിമര്‍ശകനായ റഷ്യന്‍ പാര്‍ലമെന്റ് അംഗം പാവല്‍ ആന്റോവിനെയും സുഹൃത്ത് ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിറകേയാണ് സംഭവം. ‘യുക്രെയിന് യുദ്ധത്തെ എതിര്‍ക്കുന്ന റഷ്യന്‍ അഭയാര്ത്ഥിയാണെ’ന്ന പ്ലാക്കാര്‍ഡുമേന്തി ഭൂവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യക്ഷപ്പെട്ടിരുന്ന റഷ്യക്കാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എതിര്‍ക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. പ്രധാനമന്ത്രി പദത്തിനായി താന്‍ അവകാശവാദം ഉന്നയിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്നു തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
◾മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബിജെപിക്കെതിരേ വലിയ അടിയൊഴുക്കുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു.
◾കഴിഞ്ഞ വര്‍ഷം കാഷ്മീരില്‍ 93 ഏറ്റുമുട്ടലുകളിലൂടെ 172 ഭീകരരെ സുരക്ഷാസേന വധിച്ചെന്ന് കാഷ്മീര്‍ എഡിജിപി വിജയ്കൂമാര്. കൊല്ലപ്പെട്ട ഭീകരരില്‍ 42 പേര് വിദേശികളാണ്. ഭീകരസംഘങ്ങളില്‍ യുവാക്കള്‍ അംഗങ്ങളാകുന്നതു 37 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾പുതുവര്‍ഷം പതിവുപോലെ ആദ്യമെത്തിയതു കിരിബാത്തിയിലെ ക്രിതിമതി ദ്വീപില്‍. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ഇവിടെ പുതുവര്‍ഷം പിറന്നു. പിറകേ, തൊട്ടരികിലെ ന്യൂസിലാന്‍ഡില്‍. കിഴക്കന്‍ മേഖലയിലെ ഓക് ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത് ദീപാലങ്കാരങ്ങളും കരിമരുന്നു പ്രയോഗങ്ങളുമായിട്ടാണ്.
ചൈനയിൽ കോവിഡ് ബാധിച്ച ദിവസം ഒൻപതിനായിരം പേർ മരിക്കുന്നതായി റിപ്പോർട്ട്
◾ചൈനയില്‍ കോവിഡ് ബാധിച്ച് ദിവസേനെ ഒമ്പതിനായിരം പേര് മരിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ട്. ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഫിനിറ്റിയാണ് വിവരം പുറത്തുവിട്ടത്. ഡിസംബറില്‍ ലക്ഷം പേര് മരിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജസ്ഥിതി ആരാഞ്ഞുകൊണ്ട് ലോകാരോഗ്യ സംഘടന ചൈനയ്ക്കു കത്തയച്ചിട്ടുണ്ട്.
◾ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ചു ലോകരാഷ്ട്രങ്ങള്‍. തിരുത്തലുകള്‍ക്കും ഏറ്റുപറച്ചിലുകള്‍ക്കും പ്രാധാന്യമുണ്ടെന്നു ജീവിതത്തിലൂടെ തെളിയിച്ച ആത്മീയ നേതാവാണ് ബെനഡിക്ട് പതിനാറാമന്‍. വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദങ്ങളില്‍ പരസ്യമായി മാപ്പു ചോദിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ന്യൂയോര്‍ക്കിലെ ജൂത സിനഗോഗിലെത്തിയതും ചരിത്ര സംഭവമായി. ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റെന്റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലര്‍ത്തിയിരുന്നു.
◾അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് ആറ് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും അതിനുശേഷം മാര്‍ച്ച് അവസാനം തുടങ്ങുന്ന ഐപിഎല്ലും റിഷഭ് പന്തിന് പൂര്‍ണമായും നഷ്ടമാകാനാണ് സാധ്യത. ഐപിഎല്ലില്‍ ഡല്‍ഹിയുടെ നായകനാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ ആരാകും റിഷഭിന് പകരം ഡല്‍ഹിയെ നയിക്കുക എന്ന ചര്‍ച്ചകളും ഇതിനിടയില്‍ സജീവമാണ്.
KARUNYA Result 31/12/2022
1 st Prize :
Amount: ₹80,00,000/-
KC259925
Consolation Prize :
Amount: ₹8,000/-
KA259925 KB259925 KD259925 KE259925 KF259925 KG259925 KH259925 KJ259925 KK259925 KL259925 KM259925
2 nd Prize :
Amount: ₹5,00,000/-
KE260400
3 rd Prize :
Amount: ₹100,000/-
KA607877 KB709413 KC677660 KD519642 KE395745 KF638357 KG568132 KH306759 KJ473417 KK893877 KL953011 KM229901
4 th Prize :
Amount: ₹5,000/-
0018 2382 4931 4957 5224 5980 7191 7651 7780 7828 7922 8638 8739 8743 8856 9122 9425 9786
5 th Prize :
Amount: ₹2,000/-
0866 1604 2322 2762 2941 5291 5351 5858 6269 9322
6 th Prize :
Amount: ₹1,000/-
1120 2241 2251 2800 2907 3953 4517 5016 6744 8032 9002 9200 9728 9966
7 th Prize :
Amount: ₹500/-
0014 0110 0382 0410 0417 0877 0965 0994 1021 1764 1893 2038 2088 2448 2769 2867 2963 3013 3031 3128 3164 3326 3359 3424 3445 3671 3745 3828 4019 4111 4201 4235 4273 4535 4752 4997 5173 5204 5217 5238 5241 5308 5354 5635 5860 6052 6229 6415 6607 6773 7000 7192 7278 7390 7392 7501 7610 7638 7737 7957 8044 8217 8255 8352 8469 8499 8548 8574 8594 8723 8911 9028 9126 9191 9338 9356 9463 9501 9680 9804
8 th Prize :
Amount: ₹100/-
0011 0069 0100 0160 0303 0327 0464 0590 0602 0745 0905 0970 0974 1015 1070 1212 1366 1404 1415 1459 1543 1581 1593 1749 1818 1870 2051 2096 2253 2301 2326 2515 2544 2744 2893 2914 3022 3087 3111 3124 3137 3208 3375 3381 3395 3404 3467 3502 3536 3552 3648 3650 3675 3763 3771 3833 3900 4030 4038 4052 4055 4335 4363 4519 4534 4668 4798 4898 4985 5362 5579 5810 5912 5916 6283 6434 6444 6458 6531 6710 6795 6914 6978 7017 7051 7073 7214 7216 7223 7360 7408 7614 7659 7689 7725 7799 7854 7918 7991 7998 8005 8404 8441 8539 8600 8662 8664 8717 8772 8776 8858 9031 9174 9180 9264 9317 9416 9492 9522 9781 9818 9855 9869 9942
Comments
Post a Comment
Thanks