പെരുനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനപ്രചരണ ജാഥയും വിശദീകരണ യോഗവും.
|Ajoy Niranam|
വാഹന പ്രചരണ ജാഥയും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു.
റാന്നി: പെരുനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാഹന പ്രചരണ ജാഥയും രാഷ്ട്രീയ വിശദീകരണ യോഗവും കെ പി സി സി സെക്രട്ടറി അഡ്വ. എൻ ഷൈലാജ് ഉദ്ഘാടനം ചെയ്തു.
മേലേതിൽ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരെ അറസ്റ്റ് ചെയ്യുക, പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, പെരുനാട് ഗ്രാമപഞ്ചായത്തിന്റെ അഴിമതിയെക്കുറിച്ച്, സാമൂഹ്യ . ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പെരുനാട് മണ്ഡലം കമ്മിറ്റിയുടെ ആമുഖത്തിൽ വാഹന പ്രചരണ ജാഥ നടക്കുന്നത്.മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പങ്കെടുത്തു.
Comments
Post a Comment
Thanks