നിരണം ചുണ്ടൻ വള്ളത്തിന്റെ യഥാർത്ഥ ശില്പി റെജി അടിവാക്കൽ എഴുതുന്നു...

|KURIAKOSE NIRANAM

നിരണം ചുണ്ടൻ വള്ളത്തിന്റെ യഥാർത്ഥ ശില്പി റെജി അടിവാക്കലിന്റെ നന്ദി സ്മരണ വായിക്കാം.

"നന്ദിയോടെ നാടിനോട് ഒരു വാക്ക്"

....................

നിരണം ചുണ്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ  വന്ദനം 

വളരെ സന്തോഷത്തോടും ആത്മാഭിമാനത്തോടും കൂടിയാണ് ഇ നിമിഷം ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്.

എല്ലാത്തിനും ഞാൻ ആദ്യമേ സർവശക്തനു നന്ദി അർപ്പിക്കുന്നു 🙏🏽

2021 ഒക്ടോബർ 10 തീയതി അതായതു ഇന്നേക്ക് ഒരു വർഷം തികയുന്നു. നമ്മുടെ നിരണം ചുണ്ടന് വേണ്ടിയുള്ള ആദ്യ യോഗം കൂടിയിട്ട്  വളരെ പ്രതിസന്ധി നിറഞ്ഞു നിന്ന കാലഘട്ടം ഒരു സൈഡിൽ കോവിഡ് മറ്റൊരു സൈഡിൽ കോവിഡ് മുഖന്തരം ഉളവായി വരുന്ന പ്രയാസങ്ങൾ , മഴ , വെള്ള പൊക്കം ഇതിനെ എല്ലാം തരണം ചെയ്തു നമ്മുടെ ചുറ്റുപാടുള്ള ഏതാനും ചില വള്ളം കളി പ്രേമികളുടെ ആവേശം അണപ്പൊട്ടി ഒഴുകിയ സമയം കോവിഡിനെയും , പ്രതിസന്ധികളെയും മറികടന്നു  "നിരണം ചുണ്ടൻ " എന്ന ആവേശം വാനോളം ഉയർത്തി പൂർവികൻമാർക്ക് മക്കൾ നൽകുന്ന ഹൃദയത്തിന്റെ കൈയോപ്പ് എന്ന മുദ്രാവാക്യം നീലാകാശത്തോളം മുഴക്കി ആ അലയോലികൾ നിരണം കരയോന്നാകെ ആവേശത്താൽ പ്രകമ്പനം കൊണ്ടു.

നമ്മുടെ ചുറ്റും അനേകം വള്ളംകളി സ്നേഹികൾ കളിച്ചവർ , കളിപ്പിച്ചവർ , തുഴഞ്ഞവർ , തുഴയിപ്പിച്ചവർ , അമരം നിയന്ത്രിച്ച് പല ജലോത്സവ വേദികളിലും വിജയ ഭേരി മുഴക്കിയവർ അങ്ങനെ ഒട്ടനവധി പേർ അവരുടെ ചിരകാല സ്വപ്നം ഞങ്ങൾ അവർക്കു വേണ്ടി ചെയ്തെടുക്കും എന്നുള്ള നിച്ഛയദാർഢ്യത്തിന് മുൻപിൽ മനസ് വഴങ്ങി തല കുനിച്ചു പോയ നിമിഷം ......

ആവേശ നിർഭരമായ യോഗം കഴിഞ്ഞു ഇറങ്ങി വരുമ്പോൾ ഒരു സൈഡിൽ ഇതെങ്ങനെ നടക്കും നിങ്ങൾക്ക് വേറെ ജോലി ഒന്നും ഇല്ലേ ഇതു 100 ൽ 1 % പോലും ഇത് നടക്കില്ല എന്ന് പറഞ്ഞു പുറകോട്ടു പിൻവലിക്കാൻ ശ്രമിച്ച ഒരു വിഭാഗം മറുതലയ്ക്കൽ ഇത് നടക്കണം എന്ന് മനസ്സിലുറപ്പിച്ച ഒരു വിഭാഗം.. അവരുടെ ആവേശത്തിന്റെ തീയെ കെടുത്തുന്നതായിരുന്നു നിരണം കരയിൽ പടർന്നു പിടിച്ച നിരണം ചുണ്ടൻ എന്ന കാട്ടു തീ 🔥

പിന്നെ നമ്മൾ കണ്ടത് അക്ഷരാർത്ഥത്തിൽ ഒരു കരയുടെ സ്വപ്ന സഷത്കാരത്തിനു വേണ്ടി നമ്മൾ ഓരോരുത്തരും ലോകമെമ്പാടും ഉള്ള നിരണം കരയിലെ അതോടൊപ്പം നമ്മുടെ തൊട്ടടുത്തുള്ള കടപ്ര കരയിലെ സഹോദരങ്ങൾ ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു മാലയിലെ മുത്തുമണികൾ പോലെ നിരണം ചുണ്ടന് വേണ്ടി അണിനിരക്കുന്ന ഒരു കാഴ്ചയായിരുന്നു ......

ഇതു 1 % പോലും നടക്കില്ല എന്ന് പറഞ്ഞു മാറി നിന്നവരുടെ മുൻപിൽ  ഉൾക്കടലിൽ നിന്ന് ആർത്തിരമ്പി കരയെ ചുംബിക്കുവാൻ കയറി വരുന്ന തിരമാല പോലെ നിരണം ചുണ്ടൻ എന്ന ആവേശം കരയോന്നാകെ അലയടിച്ചു പിന്നീടങ്ങോട്ട് നിങ്ങളുടെ ഓരോരുത്തരുടെയും വാക്കുകൾ, ആശയങ്ങൾ, അഭിപ്രായങ്ങൾ അതിനേക്കാൾ ഉപരി ഇ ഒരു സ്വപ്ന സഷത്കാരത്തിനു വേണ്ടി നിങ്ങൾ തന്ന ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങൾ  ഇന്നും അതോർക്കുമ്പോൾ ഒന്നു കിടന്നുറങ്ങി എഴുന്നേറ്റ പോലെ ആ ഉറക്കത്തിൽ കണ്ട സ്വപ്നം പ്രഭാതത്തിൽ കൈയ്യിൽ വന്നു ചേർന്ന പോലെ നിങ്ങൾ തന്ന സ്നേഹം , വിശ്വസ്ഥത, ആത്മാർത്ഥത , സത്യസന്ധത അതിൻ മുൻപിൽ വാക്കുകൾ ഇടറുന്നു 🙏🏽♥️

ഇന്നേക്ക് ഒരു വർഷം തികയുന്ന ഇ ദിനത്തിൽ നമ്മൾക്ക് എല്ലാവർക്കും അഭിമാനിക്കാം നമ്മുടെ ചുണ്ടൻ സ്വന്തമെന്നു പറയാൻ നമ്മുടെ നിരണം ചുണ്ടൻ അവൻ ഒരു പ്രജാപതിയെ പോലെ നിരണം കരയുടെ മടിതട്ടിൽ ജന്മമെടുത്തു നീറ്റിലിറങ്ങി ജലോത്സവ വേദിയിലെ ഒളിമ്പിക്സ് ആയ NTBR, സ്വന്ത തട്ടകം ആയ മാന്നാർ, തെക്കോട്ടു മാറി പാരമ്പര്യം കഥ പറയുന്ന കന്നെറ്റി എന്നിവിടങ്ങളിൽ മത്സരിച്ചു ഇ വരുന്ന ഡിസംബർ 4 തീയതി nirettupuram കളിക്ക് വേണ്ടി തയാറെടുക്കുന്നു ഇതിൽ പരം നമ്മൾക്ക് എന്തു വേണം സന്തോഷിക്കാൻ പലർക്കും പല കരയിലും സ്വപ്നം കാണാൻ കഴിയാത്തത് നമ്മൾ എല്ലാവരും കൂടി ചേർന്ന് ഒറ്റകെട്ടായി നേടിയെടുത്തു

ഇതു വരെ നമ്മുടെ നിരണം ചുണ്ടനെ അണിയിച്ചൊരുക്കി നിറ്റിൽഇറക്കി മത്സരകളികളിൽ പങ്കെടുത്തതിന്റെ പൂർണമായ വിവരം ( കണക്കുകൾ വരവു ചിലവ് ) എത്രെയും പെട്ടന്ന് തന്നെ നിങ്ങളുടെ ഓരോരുത്തരുടെയും മുൻപിലേക്കു എത്തുന്നതായിരിക്കും അതിന്റെ അവസാന തയാർ എടുപ്പിലാണ് നിരണം ചുണ്ടൻ വള്ള സമിതി എന്നുകൂടി ഇ സമയം നിങ്ങളെ ഓർപ്പിക്കുന്നു കഴിഞ്ഞ ഒരു വർഷക്കാലമായി രാ പകലില്ലാതെ നിരണം ചുണ്ടന് വേണ്ടി പ്രവർത്തിക്കുകയും അധ്വാനിക്കുകയും ചെയ്തവരെ സ്മരിക്കുന്നു .....

അടുത്ത സീസൺ മുതൽ നമ്മുടെ വള്ളവും NTBR , CBL മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുകയാണ്

അതിനു മുന്നോടിയായി വള്ളത്തിന് വേണ്ട സുഖചിത്സകൾ പരിചരണങ്ങൾ ഒക്കെ നടത്തേണ്ടതായി ഉണ്ട് മുൻപോട്ടും നിങ്ങളുടെ എല്ലാവരുടെയും എല്ലാ വിധ സഹായ സഹകരങ്ങൾ എല്ലാ രീതിയിലും സമതിക്കു വേണം നമ്മുടെ ചുണ്ടനെ മറ്റുള്ള വള്ളങ്ങളോടൊപ്പം മുൻ നിരയിൽ കളിപ്പിച്ചു നിരണം ചുണ്ടൻ എന്ന നാമം ഉയർത്തിപിടിക്കേണ്ട കടമ ആവശ്യം നമ്മളിൽ നിഷിപ്തം ആയിരിക്കുകയാണ് അതു നമ്മുടെ കരക്കും അതിനേക്കാൾ ഉപരി നമ്മൾ ഓരോരുത്തർക്കും ആത്മാഭിമാനം ആകട്ടെ .....

നമ്മുടെ നിരണം ചുണ്ടന് വേണ്ടി  ശാരീരികമായി കായികപരമായി മുൻപിൽ നിന്ന് പ്രവർത്തിച്ച ഒത്തിരി സഹയാത്രികർ ഉണ്ട് വള്ള സമിതിയിൽ, കമ്മിറ്റിയിൽ, നമ്മുടെ നാട്ടുകാർ പലരും അവരും അഭിനന്ദനം അർഹിക്കുന്നു കാരണം മറ്റൊന്നുകൂടി ഉണ്ട് അവരൊക്കെ അവരുടെ ദൈനന്ദന ജീവിത മാർഗം വരെ മാറ്റിവച്ചും , അവധി എടുത്ത് സഹായിച്ചും പ്രവർത്തിച്ചും ഒക്കെ യാണ് വർണശബളം ആയ നിരണം ചുണ്ടൻ എന്ന സ്വപ്നം വെറും 168 ദിന രാത്രങ്ങൾ കൊണ്ടു പാമ്പയുടെ വിരിമാറിനെ പുളകം അണിയിച്ചത്  അവരെയും ഇ സമയം സ്നേഹാദരവോടെ സ്മരിക്കുന്നു ......

 ഇ സ്വപ്നം നിറവേറ്റുവാൻ നിരണം കരയെ സ്നേഹിച്ചു നിങ്ങൾ ഓരോരുത്തർ തന്ന പിന്തുണ ചെയ്ത സഹായ സഹകരണങ്ങൾ പറയുവാൻ എഴുതുവാൻ ഏറെയുണ്ടെങ്കിലും വാക്കുകൾ പോരാ അതു അവർണനിയം ഒരിക്കൽ കൂടി എല്ലാ സഹയാത്രികർക്കും നന്ദി അർപ്പിച്ചുകൊണ്ട് വാക്കുകളിൽ നിന്ന് വിരാമം കുറിക്കുന്നു 🙏🏽

നിരണം ചുണ്ടൻ വള്ള സമതിക്കു വേണ്ടി

പ്രസിഡന്റ് ✍🏻️ : റെജി അടിവാക്കൽ"

Comments

  1. ആശംസകൾ 🌹🌹🌹
    സന്തോഷ്‌ നിരണം

    ReplyDelete
  2. ആശംസകൾ റെജിച്ചായാ❤️❤️❤️

    ReplyDelete
  3. Congrartulations. God Bless You.

    ReplyDelete

Post a Comment

Thanks

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.