തിരുവല്ലയിലെ അഭിഭാഷകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

തിരുവല്ല : കൊല്ലം ജില്ലയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന ജയകുമാർ എന്ന അഭിഭാഷകനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്രൂരമായി  മൂന്നാം മുറ ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ,സംസ്ഥാന വ്യാപകമായി അഭിഭാഷകർ നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി തിരുവല്ലയിൽ ഇന്ന് കോടതികൾ ബഹിഷ്ക്കരിച്ച് അഭിഭാഷകർ പോലീസ്സ് സ്റ്റേഷൻ മാർച്ച് നടത്തി. 

തുടർന്ന് നടത്തിയ പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.  ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.സിറിൽ ടി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗം സെക്രട്ടറി അഡ്വ. എം ബി നൈനാൻ.ട്രഷറർ  അഡ്വ. ദീപക് മാമൻ മത്തായി, അഭിഭാഷകരായ വി.ആർ.സുധീഷ്,ജി.സന്തോഷ്, വി.ജിനചന്ദ്രൻ ,  സിനി പി.എം, എൻ സി പ്രെനി,എസ് എൻ ഹരികൃഷ്ണൻ , മനോജ് മാത്യു,,സാം പട്ടേരിൽ, സി.എൻ. പ്രേംകുമാർ , എ.വി. അരുൺ പ്രകാശ്, ഷാജി ജോർജ് സിബി ജെയിംസ്, എൻ. രമേശ്, രാജേഷ് നെടുമ്പ്രം,ജെറിൻ തോമസ്, ആഷിഷ് ഉമ്മൻ ജോർജ്ജ്,  ലക്ഷ്മി എസ് നായർ , വിഷ്ണു ആർ നായർ , സിജു ശാമുവേൽ,  വിബിത ബാബു, ജേക്കബ്ബ് ഫിലിപ്പ്, വി വി ഷാജി, ഷാജി തോമ്പു കുഴി, അഭിലാഷ് ചന്ദ്രൻ, എസ് ആർ  ഉണ്ണികൃഷ്ണൻ  എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.