ഏറ്റവും പുതിയ വാർത്തകൾ.
|SABU JOHN|
◾പത്തനംതിട്ട – സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പോലീസിന്റെ പിടിയിലായി. കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും ഇന്ന് പുലർച്ചെ പിടികൂടിയത്. മറ്റൊരു മകൻ അനന്തു കൃഷ്ണയും പ്രതിയാണ്. തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ട(36)ന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. 2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 29 വരെയുള്ള കാലയളവിൽ, സ്ഥാപനത്തിന്റെ കുറിയന്നൂരുള്ള ശാഖയിൽ, പലപ്രാവശ്യമായി 5,40, 000 രൂപ നിക്ഷേപിക്കുകയും, എന്നാൽ കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചിരില്ല എന്നുമാണ് പരാതി.
◾കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളുടെ
ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്കിയ ഗവര്‍ണര്‍, തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും പറഞ്ഞു◾യൂണിവേഴ്സിറ്റി ചാന്‍സലര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി പി രാജീവ്. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും മാറ്റങ്ങള്‍ വരാനുണ്ടെന്നും രാജീവ് പറഞ്ഞു. ഭരണഘടനാ ചുമതലയുള്ള ഗവര്‍ണര്‍ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നതായും രാജീവ് പറഞ്ഞു.
◾ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്ന് മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
◾വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻസ്പെക്ടറെ പോലീസ് സ്റ്റേഷനിൽ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സി ഐ സുനുവിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം പീഡിപ്പിച്ചെന്ന തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി
◾നാളികേര സംഭരണ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കണ്വെന്ഷന് പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കൂടുതല്‍ വില, കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍, സംഭരണത്തിലെ നിയമ തടസ്സങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള കോണ്‍ഗ്രസ്സ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
◾കണ്ണൂര്‍ ഏരുവേശ്ശിയില്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയെ ചൊല്ലി സംഘര്‍ഷം. ദീര്‍ഘകാലമായി ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി ബാങ്കിന്റെ ഭരണം പിടിച്ചെടുത്തിരുന്നു, സംഘര്‍ഷത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമാനുവലിനെ കയ്യേറ്റം ചെയ്തു. സംഘര്‍ഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
◾മൂന്നാറിലെ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അപകടം നടന്നതിന് ഒരു കിലോമീറ്റര്‍ താഴെ വെച്ച് രൂപേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
◾ഹോണടിച്ചെന്നാരോപിച്ച് തിരുവനന്തപുരം നീറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച സംഭവത്തിലാണ് പ്രതികളായ അഷ്കറിനും സഹോദരന് അനീഷിനും എതിരെ കരമന പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
◾ആലുവ പറവൂര്‍ കവലയിലെ പെട്രോള്‍ പമ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരെ അക്രമിച്ച് പണം തട്ടിയതായി പരാതി. 29,000 രൂപയാണ് നഷ്ടപ്പെട്ടത്. കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
◾ബൈക്കില്‍ യാത്രചെയ്ത ദമ്പതികള്‍ക്കുനേരെ ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണം. മാങ്കുളം ആനക്കുളം കുറ്റിപ്പാലായില്‍ ജോണി, ഭാര്യ ഡെയ്സി എന്നിവരാണ് ആക്രമണത്തിനിരയായത്. റോഡരികില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടാന ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു.
◾തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്ന് നവംബര്‍ 16ന് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നിലവില്‍ വടക്കന്‍ കേരളാതീരത്തിനു സമീപം ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ഇന്നും നാളേയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
◾കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായ നളിനി. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നളിനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. കാമുകനെതിരെ യുവതി നല്കിയ വഞ്ചനാ പരാതിയില്‍ എഫ്ഐആര്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്.
◾അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം. നൂറ് അംഗങ്ങളുള്ള സെനറ്റില്‍ 50-49 എന്ന നിലയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. അതേസമയം 36 സംസ്ഥാനങ്ങളില്‍ നടക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾വിജയത്തുടര്‍ച്ചക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ആറാം മത്സരത്തില്‍ എഫ് സി ഗോവയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റ് നേടിയ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഏഴാമതാണ്.
◾ഫുട്ബോള്‍ രംഗത്തെ വമ്പന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായ ഭീമനായ മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ ഉടമകളായ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ് ക്ലബ്ബിനെ വില്പനക്ക് വെച്ചതിന് പിന്നാലെയാണ് മുകേഷ് അംബാനി താല്പര്യം പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
◾ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനിടെ വീണ് കാലൊടിഞ്ഞു. ഇതോടെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് മാക്സ്വെല്ലിനെ ഒഴിവാക്കി. ശസ്ത്രക്രിയക്ക് വിധേയനാക്കിയ മാക്സ്വെല്ലിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.
◾ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. അവസാന വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന് 11 ഓവറില്‍ 84 ന് 3 എന്ന നിലയിലാണ്.
◾ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കി യുപിഐ സേവന ദാതാവായ ഫോണ്‍ പേ. രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോണ്‍ പേ ഒരുക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിലെ അവസാന ആറക്ക നമ്പര്‍ ഉപയോഗിച്ചാണ് യുപിഐ പിന് ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. യുഐഡിഎഐയിലും അക്കൗണ്ടുള്ള ബാങ്കില്‍ നിന്നുമുള്ള ഒടിപി ഉപയോഗിച്ചാണ് രജിസ്ട്രേഷന് നടപടികള്‍. ഇത് പൂര്‍ത്തിയായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
42 ദിവസം കൊണ്ട് ഏഴ് ലക്ഷം പാര്‍ട്ടി അംഗങ്ങള്‍'; മുന്നില്‍ ഇനി സി പി ഐ എം മാത്രമെന്ന് ടി 20 സാബു
◾ ടി 20യുടെ സംസ്ഥാന അംഗത്വ ക്യാംപെയ്ന് വന്‍ വിജയമാണെന്ന് പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ഏതാനും ആഴ്ച്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ടി 20 പാര്‍ട്ടി, പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ മറികടന്നെന്ന് സാബു അവകാശപ്പെട്ടു. 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്' നല്കിയ അഭിമുഖത്തിലാണ് കിറ്റക്സ് ഗാര്‍മെന്റ്സ് എംഡിയുടെ പ്രതികരണം.
FIFTY FIFTY Result 13/11/202
*1 st Prize :*
Amount: ₹1,00,00,000/-
FN458063
*Consolation Prize :*
Amount: ₹8,000/-
FO458063 FP458063 FR458063 FS458063 FT458063 FU458063 FV458063 FW458063 FX458063 FY458063 FZ458063
*2 nd Prize :*
Amount: ₹10,00,000/-
FX573912
*3 rd Prize :*
Amount: ₹5,000/-
0226 0505 0515 0709 1247 2104 2938 3037 3147 3428 3552 6094 6299 6502 6654 6726 6806 7371 7382 8030 8185 9762 9820
*4 th Prize :*
Amount: ₹2,000/-
2079 2299 3545 3560 3753 4102 4382 5087 6313 6631 9139 9510
*5 th Prize :*
Amount: ₹1,000/-
0579 0670 1002 1821 2047 2128 3204 3316 3639 3658 3700 4079 4875 5443 5697 6438 6580 6676 6869 6939 8268 8984 9473 9619
*6 th Prize :*
Amount: ₹500/-
0099 0156 0190 0342 0407 0625 0749 0830 0834 1001 1009 1160 1256 1398 1536 1698 1774 1907 2005 2062 2129 2374 2382 2488 2560 2609 2624 2628 2735 2765 2785 2854 2864 2948 3061 3091 3125 3152 3446 3701 3987 4196 4277 4304 4311 4422 4430 4487 4658 4838 4872 4929 5007 5168 5367 5516 5664 5821 6020 6032 6213 6325 6347 6528 6690 6967 6978 7129 7162 7184 7255 7280 7325 7381 7384 7394 7721 7799 7820 7983 8010 8074 8171 8214 8346 8430 8766 8899 8922 8939 9223 9238 9520 9860 9933 9953
*7 th Prize :*
Amount: ₹100/-
0053 0345 0404 0405 0569 0587 0946 0970 1018 1148 1469 1514 1519 1588 1621 1917 1975 2017 2088 2183 2208 2234 2243 2454 2539 2548 2577 2695 2995 3102 3121 3173 3349 3434 3502 3543 3662 3687 3809 3816 3830 3989 4112 4529 4616 4671 4689 4742 4754 4802 4825 4841 4880 4924 5037 5057 5079 5138 5192 5212 5236 5238 5298 5300 5348 5353 5410 5445 5548 5623 5625 5642 5714 5750 5776 5845 5971 6010 6027 6088 6208 6318 6352 6372 6513 6521 6577 6588 6618 6628 6637 6649 6835 6899 6920 7039 7098 7194 7210 7254 7270 7397 7400 7582 7587 7624 7679 7741 7812 8099 8142 8426 8685 8803 8833 8950 9073 9162 9465 9643 9680 9699 9756 9812 9864 9874
Comments
Post a Comment
Thanks