പരുമല ലയൺസ് ക്ലബ് ട്രാവൻകൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പും,സൗജന്യ ചികിത്സയും നടത്തി

കടപ്ര ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി ലയൻസ് ക്ലബ് ഗവർണർ ഡോക്ടർ സണ്ണി വി സക്കറിയ ഉത്ഘാടനം ചെയ്തു. കടപ്ര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ അധ്യക്ഷത വഹിച്ചു. 

കടപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിശോധന നടത്തുന്നതിനായി ലയൻസ് ക്ലബ്‌ ട്രാവൺകൂർ എമിറേറ്റ്സ് പണി കഴിപ്പിച്ചു നൽകിയ പുതിയ ക്യാബിന്റെ താക്കോൽ ദാനം  ഡോക്ടർ  കെ.ദിലീപ് കുമാർ നിർവഹിച്ചു. ഡോ. പെരുമാൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി എബ്രഹാം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ പണിക്കർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവദാസ് യു പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ :ലക്ഷ്മി ദിവാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 2023 ജൂൺ വരെയുള്ള എല്ലാ മാസത്തിലെയും അവസാന വ്യാഴാഴ്ച സൗജന്യ ചികിത്സാ സൗകര്യം ലഭ്യമായിരിക്കും.

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.