പണം തട്ടിപ്പ് : തിരുവല്ലായിൽ യുവതിയെ അറസ്റ്റ് ചെയ്തു.
തിരുവല്ല: സ്വന്തമായി നടത്തുന്ന ചിട്ടിയിൽകൂടുതൽ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന്പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളികുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്ന(36)യെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിത (52) യുടെ പരാതി പ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കു കൊടുത്ത ശേഷം പല തവണയായിലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി.
Comments
Post a Comment
Thanks