അഭിഭാഷകരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.പോലീസുകാരെ സൂക്ഷിച്ചോ!

കൊല്ലത്ത് അഭിഭാഷകനെ മർദ്ദിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു.അഭിഭാഷകരുടെ സമരത്തിന് ഉണ്ടായ വിജയമാണിത്.ഒരു അഭിഭാഷകനെ വിലങ്ങുവെച്ച് മർദ്ദിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല.അപ്പോൾ സാധാരണക്കാരോട് ഇവരുടെ പെരുമാറ്റം എങ്ങനെയായിരിക്കും.ഇതിന് ശക്തമായ തിരിച്ചടിയാണ് ഈ സസ്പെൻഷനിലൂടെ പോലീസുകാർക്ക് കിട്ടിയത്.

ഇതിനിടെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ അടച്ച അഭിഭാഷകന്റെ വീഡിയോ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്തതാണെന്ന്   സംശയം.അദ്ദേഹത്തിന്റെ ചലനങ്ങളെ വീഡിയോയിൽ വേഗത്തിൽ ഓടിച്ചാണ് കാണിക്കുന്നത് .ഒരു അഭിഭാഷകനെ ലോക്കപ്പിൽ അടച്ചപ്പോൾ ഉണ്ടായ മാനസിക സംഘർഷത്തിന്റ വീഡിയോ എടുത്ത് പ്രദർശിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഓച്ചിറ എൻ അനിൽകുമാറിന്റെ പ്രസ്താവന താഴെ കൊടുക്കുന്നു.

"പ്രിയ അഭിഭാഷക സുഹൃത്തുക്കളെ, കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ.എസ്.ജയകുമാറിനെ ക്രൂരമായി മർദ്ധിച്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. ഗോപകുമാർ ഉൾപ്പടെ നാലുപോലീസുകാരെ സസ്പെന്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി കൊല്ലത്തെ അഭിഭാഷകരോടൊപ്പം ചേർന്ന് നിന്ന് സമരം ചെയ്ത കേരളത്തിലെ എല്ലാ ബാർ അസോസിയേഷനുകളിലേയും അഭിഭാഷകരുടെ വിജയമാണിത്. ഈ സമരത്തിന് നേരിട്ടും അല്ലാതെയും പിന്തുണ നൽകിയ കേരളത്തിലെ എല്ലാ ബാർ അസോസിയേഷനുകളോടും, കേരള ബാർകൗൺസിലിനോടും, കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനോടും, അഭിഭാഷക സമരത്തിനൊപ്പം നിന്ന അഭിഭാഷക ക്ലർക്ക് അസോസിയേഷനുകളോടും കൊല്ലം ബാർ അസോസിയേഷനുവേണ്ടി ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു."

ഒപ്പ്

അഡ്വക്കേറ്റ് ഓച്ചിറ അനിൽകുമാർ



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.