ചെന്നിത്തല പള്ളിയോടം വലിയ പെരുമ്പുഴ കടവിന് സമീപം മറിഞ്ഞ് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. 3 പേരെ കാണാനില്ല.
മാവേലിക്കര :ആറന്മുള വള്ളംകളിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ചെന്നിത്തല പള്ളിയോടമാണ് ഇന്ന് രാവിലെ മുങ്ങിയത്.കുട്ടികൾ അടക്കം കുറെ പേർ വള്ളത്തിൽ ഉണ്ടായിരുന്നു.അച്ചൻകോവിൽ ശക്തമായ ഒഴുക്കാതിരുന്നാൽ മറിഞ്ഞ വെള്ളം നിയന്ത്രണം വിട്ട് ഒഴുകി ഒരാൾ മരിക്കുകയും മൂന്നു പേരെ കാണാതാവുകയായിരുന്നു.പ്ലസ്ടു വിദ്യാർത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്.
പള്ളിയോടം മറിഞ്ഞതിന് 50 മീറ്റർ മാറിയാണ് മൃതദേഹം കിട്ടിയത്.
കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
മാവേലിക്കരയ്‌ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവിൽ രാവിലെ 8.30ഓടെയാണ് സംഭവം.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്.
നാളെയാണ് ഉത്രട്ടാതി ജലമേള നടക്കുന്നത്. ഇതിൽ പങ്കെടുക്കാനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽ പെട്ടത്. അച്ചൻകോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത് '
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
https://youtu.be/wWIM4HXUClk
Comments
Post a Comment
Thanks